ഇന്ത്യക്കായി ഗോൾ നേടിയ അരയ്ജീത് ഹുൻഡാലും അമൻദീപും
Posted On
date_range Updated On
date_range ജൂനിയർ ഹോക്കി ലോകകപ്പ്; കൊറിയയെ തകർത്ത് ഇന്ത്യ തുടങ്ങി
ക്വാലാലംപുർ: അരയ്ജീത് സിങ് ഹുൻഡാലിന്റെ ഹാട്രിക് മികവിൽ ജൂനിയർ ഹോക്കി ലോകകപ്പിൽ തകർപ്പൻ ജയത്തോടെ തുടങ്ങി ഇന്ത്യ. പൂൾ സി മത്സരത്തിൽ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ നാലു ഗോളിനാണ് തോൽപിച്ചത്. 11, 16, 41 മിനിറ്റുകളിലായിരുന്നു ഹുൻഡാലിന്റെ ഗോളുകൾ. 30ൽ അമൻദീപും സ്കോർ ചെയ്തു.
കൊറിയക്കായി ദോഹ്യൂൻ ലിം 38ലും മിൻക്വോൻ കിം 45ലും ഗോൾ മടക്കി. ഡിസംബർ ഏഴിന് സ്പെയിനും ഒമ്പതിന് കാനഡയുമാണ് ഇന്ത്യയുടെ എതിരാളികൾ. 2001ലും 2016ലും ചാമ്പ്യന്മാരായ ഇന്ത്യക്ക് കഴിഞ്ഞ തവണ നാലാം സ്ഥാനമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.