Posted On
date_range Updated On
date_range ജൂനിയർ ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് കനത്ത തോൽവി
ക്വാലാലംപുർ: ജൂനിയർ ഹോക്കി ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. സ്പെയിൻ ഒന്നിനെതിരെ നാല് ഗോളിനാണ് ഇന്ത്യയെ തകർത്തത്. വിജയികൾക്കായി കാബ്രെ വെർഡിയേലും (1, 41) റഫി ആൻഡ്രിയാസും (18, 60) ഇരട്ട ഗോളുകൾ നേടി. രോഹിതാണ് ഇന്ത്യയുടെ ആശ്വാസ ഗോൾ സ്കോർ ചെയ്തത്.
പൂൾ സിയിലെ രണ്ട് മത്സരങ്ങളും ജയിച്ച് സ്പെയിൻ (6) ഒന്നാം സ്ഥാനത്തേക്ക് കയറി. ഇന്ത്യക്കും ദക്ഷിണ കൊറിയക്കും മൂന്ന് പോയന്റ് വീതമാണുള്ളത്. ഗോൾ ബലത്തിൽ കൊറിയ രണ്ടും ഇന്ത്യ മൂന്നും സ്ഥാനങ്ങളിലാണ്. പൂളിലെ അവസാന കളിയിൽ ഇന്ത്യ ശനിയാഴ്ച കാനഡയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.