Posted On
date_range Updated On
date_range ജൂനിയർ ഏഷ്യ കപ്പ് ഹോക്കി: ദക്ഷിണ കൊറിയയെ ഗോളിൽ മുക്കി ഇന്ത്യ ഫൈനലിൽ
സലാല: ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്‍റിൽ ദക്ഷിണ കൊറിയയെ ഗോളിൽ മുക്കി ഇന്ത്യ ഫൈനലിൽ കടന്നു. സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് യൂത്ത് ആൻഡ് കള്‍ചറല്‍ കോംപ്ലക്സില്‍ നടന്ന ആദ്യ സെമിയിൽ 9-1ന് തകർത്താണ് കൗമാരപ്പട കലാശക്കളിയിലേക്ക് നടന്നുകയറിയത്. കളിയുടെ സമസ്ത മേഖലയിലും ഇന്ത്യക്കായിരുന്നു ആധിപത്യം. ഗോൾ മടക്കാനായി കൊറിയൻപട ശ്രമം നടത്തിയെങ്കിലും ലക്ഷ്യംകാണാതെ പോകുകയായിരുന്നു. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയായി പങ്കെടുത്തു. മലയാളികളടക്കമുള്ള നിരവധി ഇന്ത്യൻ പ്രവാസികൾ മത്സരം കാണാനെത്തിയിരുന്നു. പാകിസ്താൻ-മലേഷ്യ രണ്ടാം സെമിയിലെ വിജയികളായിരിക്കും വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.