Posted On
date_range Updated On
date_range ജപ്പാനോട് തോൽവി; വനിത ഹോക്കി ടീമിന് ഒളിമ്പിക് യോഗ്യതയില്ല
റാഞ്ചി: പാരിസ് ഒളിമ്പിക്സ് ബെർത്ത് എന്ന ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ സ്വപ്നം പൊലിഞ്ഞു. യോഗ്യത മത്സരത്തിൽ മൂന്നാം സ്ഥാനമുറപ്പിക്കാനാകാതെ ആതിഥേയർ മടങ്ങി. 1-0ത്തിന് ജയിച്ച ജപ്പാൻ മൂന്നാം സ്ഥാനക്കാരായി ഒളിമ്പിക്സിലേക്ക് ടിക്കറ്റ് നേടി.
ജർമനിയും യു.എസും കഴിഞ്ഞ ദിവസം ഒളിമ്പിക് യോഗ്യത നേടിയിരുന്നു. യോഗ്യത മത്സരത്തിന്റെ സെമിയിൽ ഷൂട്ടൗട്ടിൽ ജർമനിയോട് 3-4ന് ഇന്ത്യ തോറ്റിരുന്നു. അവസാന പ്രതീക്ഷയായിരുന്ന ജപ്പാനെതിരായ മത്സരത്തിലും ടീം നിരാശപ്പെടുത്തി. കഴിഞ്ഞ തവണ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ സെമിയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.