Posted On
date_range Updated On
date_range ഹോക്കിയിൽ ആസ്ട്രേലിയക്ക് ഏഴാം സ്വർണം; വീണ്ടും ഫൈനലിൽ തോറ്റ് ഇന്ത്യ
പുരുഷ ഹോക്കി കോമൺവെൽത്ത് ഗെയിംസിൽ ഉൾപ്പെടുത്തിയ 1998ൽ തുടങ്ങിയ സുവർണയാത്രക്ക് അന്ത്യമില്ലാതെ ആസ്ട്രേലിയ. തുടർച്ചയായ ഏഴാം ഫൈനലും ഓസീസ് ടീം ജയിച്ചപ്പോൾ ഇന്ത്യ ഒരിക്കൽ കൂടി വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെട്ടു. കലാശപ്പോരാട്ടത്തിൽ 0-7ന് ഇന്ത്യ തകർന്നു. ബ്ലേക് ഗോവേഴ്സ്, നതാൻ എഫ്രോംസ്, ജേക്കബ് ആൻഡേഴ്സൻ, ടോം വിക്ഹാം, ഫിൻ ഒഗിൽവീ എന്നിവർ സ്കോർ ചെയ്തു.
ഒരു ഗോൾ പോലും മടക്കാൻ ഇന്ത്യക്കായതുമില്ല. ഇതിന് മുമ്പ് 2010ലും 14ലും ഇന്ത്യ ഫൈനലിലെത്തിയിരുന്നെങ്കിലും ഓസീസ് മേധാവിത്വത്തിന് തടയിടാനായില്ല. രണ്ട് തവണ ന്യൂസിലൻഡും ഓരോ പ്രാവശ്യം മലേഷ്യയും പാകിസ്താനും ഇവർക്കെതിരെ തോറ്റ് വെള്ളിയുമായി മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.