ഹോക്കിയിൽ സെമിയിലെത്തിയ ഇന്ത്യൻ ടീമിന്റെ ആഘോഷം
Posted On
date_range Updated On
date_range കോമൺവെൽത്ത് പുരുഷ ഹോക്കിയിലും ഇന്ത്യ സെമിയിൽ
ബർമിങ്ഹാം: കോമൺവെൽത്തിൽ വനിതകൾക്ക് പിന്നാലെ ഇന്ത്യൻ പുരുഷന്മാരും ഹോക്കി സെമി ഫൈനലിലെത്തി. വെയ്‍ൽസിനെതിരെ 4-1ന് ജയിച്ചാണ് പുരുഷ ടീം കടന്നത്. വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഹാട്രിക് നേടി. 19, 20, 40 മിനിറ്റുകളിലായിരുന്നു ഹർമൻപ്രീതിന്റെ ഗോൾ.
49ാം മിനിറ്റിൽ ഗുർജന്ത് സിങ്ങും സ്കോർ ചെയ്തു. വെയ്‍ൽസിന്റെ ആശ്വാസഗോൾ 55ാം മിനിറ്റിൽ ഗാരെത് ഫർലോങ്ങിന്റെ സ്റ്റിക്കിൽ നിന്ന് പിറന്നു. പൂൾ ബിയിൽ ഇപ്പോൾ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. വനിതകൾ വെള്ളിയാഴ്ച സെമിയിൽ ഓസ്ട്രേലിയയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.