Posted On
date_range Updated On
date_range ഹോക്കി ലോകകപ്പ്: ജർമനിക്ക് കിരീടം
ഭുവനേശ്വർ: തുടർച്ചയായ രണ്ടാം മത്സരത്തിലും തിരിച്ചുവരവിന്റെ മായാജാലം പുറത്തെടുത്ത ജർമനിക്ക് ഹോക്കി ലോകകപ്പിൽ മൂന്നാം കിരീടം. ആവേശകരമായ ഫൈനലിൽ നിലവിലെ ജേതാക്കളായ ബെൽജിയത്തെ ഷൂട്ടൗട്ടിൽ 5-4ന് മറികടന്നായിരുന്നു ജർമൻ വിജയം.
നിശ്ചിത സമയത്ത് സ്കോർ 3-3 ആയിരുന്നു. ആദ്യ ക്വാർട്ടറിൽ രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ജർമൻ തിരിച്ചുവരവ്. സെമിയിൽ ആസ്ട്രേലിയക്കെതിരെ അവിശ്വസനീയ തിരിച്ചുവരവ് കാഴ്ചവെച്ച ജർമൻകാർ ഫൈനലിലും അതാവർത്തിച്ചു. ആസ്ട്രേലിയയെ 3-1ന് തോൽപിച്ച നെതർലൻഡ്സ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.