Posted On
date_range Updated On
date_range ഹോക്കി പ്രോ ലീഗ്: ഹർമൻപ്രീത് സിങ്ങിന് ഹാട്രിക്; ആസ്ട്രേലിയയെയും തോൽപിച്ച് ഇന്ത്യ
റൂർക്കേല (ഒഡിഷ): ഹോക്കി പ്രോ ലീഗിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ മുൻ ലോക ഒന്നാം നമ്പറുകാരായ ആസ്ട്രേലിയയെ നാലിനെതിരെ അഞ്ചു ഗോളിനാണ് തോൽപിച്ചത്.
ഇന്ത്യക്കുവേണ്ടി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് (14, 15, 56) ഹാട്രിക്കും ജുഗ് രാജും (18) കാർത്തിയും (26) ഓരോ ഗോളും നേടി. ബെൽറ്റ്സ് (3), വിലോട്ട് (43), സ്റ്റെയ്‍ൻസ് (53), സലെവ്സ്കി (57) എന്നിവരാണ് ആസ്ട്രേലിയയുടെ സ്കോറർമാർ.
ജയത്തോടെ ആറു മത്സരങ്ങളിൽ 14 പോയന്റുമായി ആതിഥേയർ രണ്ടാം സ്ഥാനത്തേക്ക് കയറി. എട്ടു കളികളിൽ 17 പോയന്റുള്ള സ്പെയിനാണ് ഒന്നാമത്. ഇന്ത്യ-ജർമനി രണ്ടാം പാദ മത്സരം തിങ്കളാഴ്ച നടക്കും. കഴിഞ്ഞ ദിവസം നടന്ന ആദ്യ പാദത്തിൽ ഇന്ത്യ 3-2ന് ലോക ചാമ്പ്യന്മാരായ ജർമൻ സംഘത്തെ വീഴ്ത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.