Posted On
date_range Updated On
date_range ഹോക്കി പ്രോ ലീഗ്; രണ്ടാം പാദത്തിൽ ഇന്ത്യ ഇന്ന് ആസ്ട്രേലിയക്കെതിരെ
റൂർക്കേല (ഒഡിഷ): ഹാട്രിക് വിജയവുമായി ഹോക്കി പ്രോ ലീഗ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയ ഇന്ത്യക്ക് ബുധനാഴ്ച ആസ്ട്രേലിയയുമായി രണ്ടാം പാദ മത്സരം. ലോക ചാമ്പ്യന്മാരായ ജർമനിയെ ഇരുപാദങ്ങളിലുമായി യഥാക്രമം 3-2നും 6-3നും തോൽപിച്ച ആതിഥേയർ ആസ്ട്രേലിയക്കെതിരായ ഒന്നാം പാദം 5-4നും നേടിയിരുന്നു.
ഏഴു മത്സരങ്ങളിൽ അഞ്ചു ജയവും ഓരോ സമനിലയും തോൽവിയുമായി ഇന്ത്യക്ക് 17 പോയന്റുണ്ട്. എട്ടു മത്സരങ്ങൾ കളിച്ച സ്പെയിനിനും ഇതേ പോയന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.