Posted On
date_range Updated On
date_range വനിത ഏഷ്യ കപ്പ് ഹോക്കി; ഇന്ത്യയെ വീഴ്ത്തി ചൈനക്ക് കിരീടം
ഹാങ്ഷൂ (ചൈന): വനിത ഏഷ്യ കപ്പ് ഹോക്കി കിരീടത്തിനരികിൽ കാലിടറി ഇന്ത്യ. ഫൈനലിൽ ആതിഥേയരായ ചൈനയോട് ഒന്നിനെതിരെ നാല് ഗോളിനാണ് തോറ്റത്. ഇതോടെ, അടുത്ത വർഷം നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരവും നഷ്ടമായി.
കളിയുടെ ആദ്യ മിനിറ്റിൽത്തന്നെ പെനാൽറ്റി കോർണറിൽനിന്ന് സ്കോർ ചെയ്ത് നവനീത് കൗർ ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ, 21ാം മിനിറ്റിൽ സിക്സിയ ഔവിലൂടെ തിരിച്ചടിച്ച് ചൈന ഒപ്പമെത്തി. 41ാം മിനിറ്റിൽ ഹോങ് ലിയിലൂടെ രണ്ടാം ഗോളും. 51ൽ മെയ്റോങ് സൂവും 53ൽ ജിയാക്വി ഷോങ്ങും ലക്ഷ്യം കണ്ടതോടെ, ഇന്ത്യയുടെ പതനം പൂർണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.