Posted On
date_range Updated On
date_range ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി; ഇന്ത്യ ഇന്ന് മലേഷ്യക്കെതിരെ
ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ ഇന്ത്യക്ക് ഞായറാഴ്ച മൂന്നാം മത്സരം. പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മലേഷ്യയാണ് എതിരാളികൾ. ആദ്യ കളിയിൽ ചൈനയെ 7-2ന് തകർത്ത് മുന്നിലുണ്ടായിരുന്ന ഇന്ത്യ തുടർന്ന് ജപ്പാനെതിരെ 1-1 സമനില വഴങ്ങിയതോടെ രണ്ടാം സ്ഥാനത്തേക്ക് പോയി.
മലേഷ്യ രണ്ടു മത്സരങ്ങളും ജയിച്ച് ആറു പോയന്റോടെ മുന്നിൽക്കയറിയപ്പോൾ ഇന്ത്യക്ക് നാലു പോയന്റാണുള്ളത്. ദക്ഷിണ കൊറിയ, പാകിസ്താൻ ടീമുകൾക്കെതിരെയും ഇന്ത്യക്ക് കളിയുണ്ട്. ആറിൽ നാലു കൂട്ടർ സെമി ഫൈനലിൽ കടക്കുമെന്നതിനാൽ ആതിഥേയർക്ക് തൽക്കാലം ഭീഷണിയില്ല. ഇന്നത്തെ മറ്റു മത്സരങ്ങളിൽ ചൈനയെ കൊറിയയും പാകിസ്താനെ ജപ്പാനും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.