Posted On
date_range Updated On
date_range ഏഷ്യ കപ്പ് ഹോക്കി: തോൽവി; ഇന്ത്യ പുറത്തേക്ക്
ജകാർത്ത: ജപ്പാനോട് 2-5ന് തോറ്റ ഇന്ത്യ ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിൽ നിന്ന് പുറത്തേക്കുള്ള വഴിയിലായി. പൂൾ എ യിൽ കഴിഞ്ഞ ദിവസം പാകിസ്താനോട് ഇന്ത്യ സമനില വഴങ്ങിയിരുന്നു.
അവസാന മത്സരത്തിൽ ആതിഥേയരായ ഇന്തോനേഷ്യയോട് വൻമാർജിനിൽ ജയിച്ചാലും മുന്നേറാനുള്ള സാധ്യത കുറവാണ്. കൊസെയ് കവാബെയുടെ രണ്ടുവട്ടവും കെൻ നഗായോഷിയും റ്യോമി ഊകയും കോജി യമാസാകിയും ഓരോ തവണയും ജപ്പാന് വേണ്ടി സ്കോർ ചെയ്തു. പവൻ രാജ്ഭറും ഉത്തം സിങ്ങുമാണ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.