Posted On
date_range Updated On
date_range ഏഷ്യ കപ്പ് ഹോക്കി: ഇന്ത്യ ജപ്പാനെ വീഴ്ത്തി
ജകാർത്ത: ഏഷ്യ കപ്പ് ഹോക്കി ടൂർണമെൻറ് സൂപ്പർ നാലിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോൽപിച്ചത്. എട്ടാം മിനിറ്റിൽ മൻജീതും 35ൽ പവൻ രാജ്ഭറും ഇന്ത്യക്ക് വേണ്ടി ഗോൾ നേടി. 18ാം മിനിറ്റിൽ ജപ്പാന് അനുകൂലമായി ലഭിച്ച പെനൽറ്റിയിൽ തകുന നിവ സ്കോർ ചെയ്തു.
ഗ്രൂപ് റൗണ്ടിൽ ഇന്ത്യ ജപ്പാനോട് 2-5ന് തോറ്റിരുന്നു. സൂപ്പർ നാലിലെ മറ്റൊരു മത്സരത്തിൽ കൊറിയയും മലേഷ്യയും 2-2ന് സമനിലയിൽ പിരിഞ്ഞു. ആദ്യ രണ്ട് സ്ഥാനക്കാരാണ് ഫൈനലിൽ ഏറ്റുമുട്ടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.