Posted On
date_range Updated On
date_range ആശങ്ക കൂടുന്നു; ഹോക്കി ടീമിലെ മന്ദീപിനും കോവിഡ്
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിലെ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു. ക്യാപ്റ്റൻ മൻപ്രീത് സിങ് ഉൾപ്പെടെ അഞ്ചുപേരുടെ രോഗബാധക്കു പിന്നാലെ, ആറാമനായി മന്ദീപ് സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചു.
ദേശീയ ക്യാമ്പ് ആരംഭിക്കുന്നതിനു മുേന്നാടിയായി ഇന്ത്യൻതാരങ്ങെളല്ലാം ബംഗളൂരുവിലെ സായ് കേന്ദ്രത്തിലെത്തിയതിനു പിന്നാലെയാണ് കോവിഡ് പരിശോധന നടത്തിയത്.
ഇതോടെയാണ് അഞ്ചു പേർക്ക് നേരേത്ത രോഗം സ്ഥിരീകരിച്ചത്. ടീമിലെ 20 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. മൻപ്രീതിനു പുറമെ ഡിഫൻഡൻ സുരേന്ദർ കുമാർ, ജസ്കരൺ സിങ്, വരുൺകുമാർ, ഗോളി ക്രിഷൻ ബഹദൂർ പഥക് എന്നിവർക്കാണ് നേരേത്ത കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം സായ് കേന്ദ്രത്തിൽ ക്വാറൻറീനിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.