എ.എഫ്.സി വനിത ഏഷ്യൻ കപ്പ് കിരീടവുമായി ജപ്പാൻ ടീം
സിഡ്നി: എ.എഫ്.സി വനിത ഏഷ്യൻ കപ്പ് ഫുട്ബാളിൽ ജപ്പാന് മൂന്നാം കിരീടം. ഫൈനലിൽ ആതിഥേയരായ ആസ്‌ട്രേലിയയെ 1-0ത്തിനാണ് പരാജയപ്പെടുത്തിയത്. 17ാം മിനിറ്റിൽ മൈക്ക ഹമാനോ പെനാൽറ്റി ബോക്‌സിന് പുറത്തുനിന്നുള്ള ഒരു തകർപ്പൻ ലോങ് റേഞ്ച് ഷോട്ടിലൂടെ ജപ്പാന്റെ വിജയ ഗോൾ നേടി. ഫൈനൽ കാണാൻ സ്റ്റേഡിയം ആസ്ട്രേലിയയിലേക്ക് 74,397 ആരാധകർ എത്തിയത് വനിത ഏഷ്യൻ കപ്പിലെ പുതിയ റെക്കോഡാണ്.
പന്തടക്കത്തിൽ ആസ്‌ട്രേലിയ മുന്നിട്ടുനിന്നെങ്കിലും ഗോൾ നേടാനായില്ല. 89ാം മിനിറ്റിൽ അലന്ന കെന്നഡിയുടെ ഹെഡർ ജപ്പാൻ ഗോൾകീപ്പർ അയാക്ക യാമാഷിത മികച്ച രീതിയിൽ പ്രതിരോധിച്ചു. ടൂർണമെന്റിലുടനീളം ഒരു ഗോൾ മാത്രം വഴങ്ങിയ അയാക്ക മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ആറ് ഗോൾ നേടിയ ജപ്പാന്റെ റിക്കോ ഉയികി ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ജപ്പാനും ആസ്ട്രേലിയയും 2027ൽ ബ്രസീലിൽ നടക്കുന്ന വനിത ലോകകപ്പിന് യോഗ്യത കൈവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.