അടിക്ക്​ തിരിച്ചടി;സ്വിറ്റ്​സർലൻഡിനെ പൂട്ടി വെയ്​ൽസ്​

ബാകു (അസർബൈജാൻ): നന്നായി കളിച്ചിട്ടും വിജയത്തിലേ​ക്കെത്താനാകാതെ സ്വിറ്റ്​സർലൻഡ് ബാ​ക്കു​ സ്​റ്റേഡിയത്തിൽ നിന്നും തിരിച്ചുനടന്നപ്പോൾ ​ശ്വാസം വീണത്​ വെയിൽസിനായിരുന്നു. കളിയുടെ സമസ്​ത മേഖലകളിലും ആധിപത്യം പുലർത്തിയ സ്വിസ്​ പടയെ വെയിൽസ് ഭാഗ്യം കൊണ്ട്​​ ചെറുത്തുനിന്നു.

49ാം മിനുറ്റിൽ ബ്രീൽ എംബോളോയിലൂടെ മുന്നിലെത്തിയ സ്വിറ്റ്​സർലൻഡിനെ 74ാം മിനുറ്റിലെ കീഫർ മൂറെയുടെ ഉജ്ജ്വലഗോളിൽ വെയിൽസ്​ സമനിലയിൽപൂട്ടുകയായിരുന്നു. ഗ്രൂപ്പ്​ എയിൽ ഇരുടീമുകളും വിലപ്പെട്ട ഓരോ പോയന്‍റ്​ വീതം സ്വന്തമാക്കി​.

ഗോളിനായി 18ഓളം ഷോട്ടുകൾ ഉതിർത്തെങ്കിലും ഫിനിഷിങ്ങിലെ പോരായ്​മയാണ്​ സ്വിസ്​ ടീമിന്​​ വിനയായത്​. 85ാം മിനുറ്റിൽ ഗവ്​റോനിവിച്​ സ്വിസ്​ ടീമിനായി രണ്ടാംഗോൾ കുറിച്ച്​ ആഹ്ലാദമല കയറ്റിയെങ്കിലും വാർ പരിശോധനയിൽ ഓഫ്​ സൈഡ്​ വിധിച്ചതോടെ ആരവങ്ങളടങ്ങി.


എതിർഗോൾ മുഖത്തെ തുടർച്ചയായി വിറപ്പിച്ച സ്വിസ്​ ആക്രമണങ്ങൾക്ക്​ ഫലം കണ്ടത്​്​ 49ാം മിനിറ്റിലായിരുന്നു. സൂപ്പർ താരം ഷെർദാൻ ഷാക്കിരിയുടെ കാലിൽ നിന്നും ഉയർന്നുപൊങ്ങിയ പന്ത്​ എംബോളോ പോസ്റ്റിൻെറ ഇടതുമൂലയിലേക്ക്​ ഹെഡ്​ ചെയ്​തിടുകയായിരുന്നു. തുടർന്ന്​ ആക്രമണത്തിന്​ വെയിൽസ്​ കോപ്പുകൂട്ടിയെങ്കിലും ഫലം ലഭിച്ചില്ല.

70ാം മിനുറ്റിൽ ഷാഖിരിക്ക്​ പകരക്കാരനായി ഡിഫൻസീവ്​ മിഡ്​ഫീൽഡറായ ഡെനിസ്​ സക്കരിയയെ സ്വിസ്​ കോച്ച്​ പരീക്ഷിച്ചു. 74ാം മിനുറ്റിലായിരുന്നു വെയിൽസ്​ കാത്തിരുന്ന നിമിഷമെത്തിയത്​. ജോ മോറലിൻെറ പന്ത്​ വായുവിലുയർന്ന്​ കീഫർ മോറെ സ്വിസ്​ വലയിലേക്ക്​ തട്ടിയിട്ടപ്പോൾ നോക്കി നിൽക്കാനേ ഗോൾകീപ്പർക്കായുള്ളൂ.

Tags:    
News Summary - Wales vs Switzerland draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.