ഭുവനേശ്വർ: പെൺകുട്ടികളുടെ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. മൂന്ന് ഗോൾകീപ്പർമാരടക്കം 21 അംഗ ടീമിനെയാണ് മുഖ്യ പരിശീലകൻ തോമസ് ഡെന്നർബി പ്രഖ്യാപിച്ചത്. ഈ മാസം 11 മുതൽ 30 വരെ ഭുവനേശ്വറിലും നവി മുംബൈയിലും മഡ്ഗാവിലുമാണ് ലോകകപ്പ്.
ഗ്രൂപ് എയിൽ യു.എസ്.എ, മൊറോക്കോ, ബ്രസീൽ ടീമുകളാണ് ഇന്ത്യയുടെ എതിരാളികൾ. ആതിഥേയരുടെ മത്സരങ്ങൾ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ്. 11ന് യു.എസ്.എയും 14ന് മൊറോക്കോയും 17ന് ബ്രസീലുമാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യമായി ലോകകപ്പിനിറങ്ങുന്ന ഇന്ത്യക്ക് സാധ്യതകൾ കുറവാണെന്ന് കോച്ച് പറഞ്ഞു. എതിരാളികൾക്കാവും സമ്മർദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടീം: മൊണാലിഷ ദേവി മൊയ്റാങ്ദം, മെലഡി ചാനു, അഞ്ജലി മുണ്ട (ഗോൾകീപ്പർമാർ), അസ്തം ഒറാവോൺ, കാജൽ, നകേത, പൂർണിമ കുമാരി, വർഷിക, ഷിൽക്കി ദേവി (പ്രതിരോധ താരങ്ങൾ), ബബിന ദേവി ലിഷാം, നീതു ലിൻഡ, ഷൈലജ, ശുഭാംഗി സിങ് (മധ്യനിര താരങ്ങൾ), അനിത കുമാരി, ലിൻഡ കോം സെർട്ടോ, നേഹ, റജിയ ദേവി, ഷീല ദേവി, കാജോൾ ഹുബർട്ട് ഡിസൂസ, ലാവണ്യ ഉപാധ്യായ്, സുധ അങ്കിത ടിർക്കി (മുന്നേറ്റനിര താരങ്ങൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.