വന്മതിൽ ഇല്ലാതെ സ്​പെയിൻ

മഡ്രിഡ്​: ഇതിഹാസ താരം സെർജിയോ റാമോസിന്​ ഇടമില്ലാതെ സ്​പെയിനി​െൻറ ​യൂറോകപ്പ്​ ടീം. പരിക്ക്​ കാരണം ക്ലബ്​ സീസണിലെ പകുതിയ​ിലേറെ മത്സരങ്ങൾ നഷ്​ടമായ റാമോസ്​, 2004ന്​ ശേഷം ഇതാദ്യമായാണ് പ്രധാന ടൂർണമെൻറിനുള്ള ദേശീയടീമിൽനിന്ന്​ പുറത്താവുന്നത്​. ഒരു ലോകകപ്പ്​, രണ്ട്​ യൂറോകപ്പ്​ കിരീടവിജയങ്ങളിൽ നിർണായക പങ്കുവഹിച്ച്​ സ്​പെയിനി​െൻറ പ്രതിരോധ മതിലി​െൻറ അഭാവത്തിൽ എറിക്​ ഗാർഷ്യ, ഡിഗോ ലോറ​െൻറ, പൗ ടോറസ്​ എന്നിവരെയാണ്​ കോച്ച്​ ലൂയി എൻറിക്വെ സെൻട്രൽ ഡിഫൻഡർമാരായി ടീമിലേക്ക്​ പരിഗണിച്ചത്​.

റാമോസിനെ കൂടി ഒഴിവാക്കിയതോടെ, യൂ​േറാകപ്പ്​ ടീമിൽ പേരിനുപോലും റയൽമഡ്രിഡ്​ താരങ്ങളില്ലാതായി. 'ഏറ്റവും വിഷമകരമായ തീരുമാനമായിരുന്നു റാമോസിനെ ഒഴിവാക്കുകയെന്നത്​്. കഴിഞ്ഞ ദിവസം അദ്ദേഹവുമായി സംസാരിച്ചു. ​കോച്ചെന്നനിലയിൽ ഏറ്റവും മികച്ച ടീമിനെ തെരഞ്ഞെടുക്കുകയാണ്​ എ​െൻറ ദൗത്യം' -കോച്ച്​ എൻറിക്വെ പറഞ്ഞു. കാൽമുട്ടിലെ പരിക്കിനെ തുടർന്ന്​ സീസണിൽ ഏറെ നാളും പുറത്തിരുന്ന റാമോസ്​, 15 മത്സരങ്ങൾ മാത്രമാണ്​ കളിച്ചത്​.

സ്​പെയിൻ ടീം

ഗോൾകീപ്പർ: ഉനായ്​ സിമോ

ൺ, ഡേവിഡ്​ ഡിയ, റോബർട്​ സാഞ്ചസ്​.

പ്രതിരോധം: ജോസ്​ ഗയ, ജോർഡി ആൽബ, പൗ ടോറസ്​, അയ്​മറിക്​ ലപോർടെ, എറിക്​ ഗാർഷ്യ, ഡീഗോ ലോറ​െൻറ, സെസാർ അസ്​പിലിക്യൂറ്റ.

മധ്യനിര: സെർജിയോ ബുസ്​ക്വറ്റ്​സ്​, റോഡ്രി, പെഡ്രി, തിയാഗോ, ഫാബിയൻ. മാർകോ

സ്​ ലോറ​െൻറ

ഫോർവേഡ്​: ഡാനി ഒൽമോ, മികൽ ഒയർസബാൽ, അൽവാരോ മൊറാറ്റ, ജെറാഡ്​ മൊറിനോ, ഫെറാൻ ടോറസ്​, അഡമ ട്രാവർ, പാ​േബ്ലാ സറാബിയ.

Tags:    
News Summary - Sergio Ramos left out of Spain squad for Euro 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.