സന്തോഷ് ട്രോഫി: കേരളവും ഗോവയും എ ഗ്രൂപ്പിൽ

ന്യൂഡൽഹി: സന്തോഷ് ട്രോഫി യോഗ്യത മത്സരത്തിൽ ഒരു ഗ്രൂപ്പിലുണ്ടായിരുന്ന ഗോവയും കേരളവും ഫൈനൽ റൗണ്ടിലും ഒരേ ഗ്രൂപ്പിൽ. അരുണാചൽ പ്രദേശാണ് ഇതാദ്യമായി സന്തോഷ് ട്രോഫിക്ക് വേദിയാകുന്നത്. ഫെബ്രുവരി 21 മുതൽ മാർച്ച് ഒമ്പത് വരെയാണ് ടൂർണമെന്റ്. 12 ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും.

എ ഗ്രൂപ്പിൽ അരുണാചൽ പ്രദേശ്, മേഘാലയ, ഗോവ, അസം, സർവീസസ് എന്നീ ടീമുകൾക്കൊപ്പമാണ് കേരളം. ബി ഗ്രൂപ്പിൽ കർണാടക, മഹാരാഷ്ട്ര, ഡൽഹി, മണിപ്പുർ, മിസോറം, റെയിൽവേസ് ടീമുകളാണുള്ളത്. ഗോവ, ഡൽഹി, അസം, സർവീസസ്, മഹാരാഷ്ട്ര എന്നീ ടീമുകൾ ഗ്രൂപ്പ് ജേതാക്കളായാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്.

കേരളവും മിസോറമും റെയിൽവേസും മികച്ച രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത സ്വന്തമാക്കിയത്. പുതിയ ഘടനയിലാണ് ഇത്തവണത്തെ മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽനിന്നും നാല് ടീമുകൾ വീതം ക്വാർട്ടർ ഫൈനലിലെത്തും.

Tags:    
News Summary - Santosh Trophy: Kerala in Group A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.