യൂട്യൂബ് ചാനലിലെ അതിഥിയെ വെളിപ്പെടുത്തി റൊണാൾഡോ
ആരാധകരെ ആവേശത്തിലാഴ്ത്തി കഴിഞ്ഞ ആഗസ്റ്റ് 21 നാണ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂട്യൂബ് ചാനൽ ആരംഭിച്ചത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ 1 മില്യൺ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കി ചാനൽ ചരിത്രമാവുകയും ചെയ്തു.
ഇപ്പോൾ 67.3 മില്യൺ ആണ് ചാനലിന്റെ ഫോളോവേഴ്സ്. ചാനലിലെ അതിഥിയെ പരിചയപ്പെടുത്തി റൊണാൾഡോ പങ്കുവെച്ച വിഡിയോ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതിഥിയാരാണെന്നത് റൊണാൾഡോ സസ്പെൻസ് ആക്കി വെച്ചു. അതിഥി എത്തുന്നതോടെ ചാനൽ പുതിയ റെക്കോഡുകൾ തേടുമെന്നാണ് ഫുട്ബോൾ താരത്തിന്റെ പ്രഖ്യാപനം. അതോടെ കടുത്ത ആകാംഷയിലായിരുന്നു ആരാധകർ.
റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും ഒത്തുചേരൽ ആകാം ഇതെന്ന് ഊഹിച്ച ആരാധകരുടെ പ്രതീക്ഷകൾ തകർന്നിരിക്കുകയാണ്. പ്രമുഖ യൂട്യൂബറായ മിസ്റ്റര്‍ ബീസ്റ്റാണ് ഏറെ കാത്തിരുന്ന ആ അതിഥി.
യൂട്യൂബിൽ കോളിളക്കം സൃഷ്‌ടിച്ച മിസ്റ്റര്‍ ബീസ്റ്റിന്റെ റെക്കോർഡുകൾ തകർത്തായിരുന്നു റൊണാൾഡോയുടെ യൂട്യൂബിലേക്ക് രംഗപ്രവേശം. അതുകൊണ്ടുതന്നെ ഇന്ന് വൈകീട്ട് 7.30 ന് നടക്കുന്ന റൊണാൾഡോയും ബീസ്റ്റുമായുള്ള സംഭാഷണം ഉറ്റുനോക്കുകയാണ് ആരാധകർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.