ലാ ലിഗയിൽ റയൽ മഡ്രിഡിന്റെ കിരീടമുത്തം
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ റയൽ മഡ്രിഡിന്റെ കിരീടമുത്തം. 34-ാം റൗണ്ടിൽ എസ്പാന്യോളിനെ 4-0ത്തിന് തകർത്ത റയലിന് നാലു മത്സരം ശേഷിക്കെ ഒന്നാം സ്ഥാനത്ത് 15 പോയന്റ് ലീഡായി.
റയലിന് 81ഉം രണ്ടാമതുള്ള സെവിയ്യക്ക് 64ഉം പോയന്റാണുള്ളത്. ഒരു മത്സരം കുറച്ചു കളിച്ച ബാഴ്സലോണയാണ് (63) മൂന്നാമത്.
റയലിനായി റോഡ്രിഗോ (33, 43) രണ്ടുവട്ടം വലകുലുക്കിയപ്പോൾ മാർകോ അസെൻസ്യോ (55), കരീം ബെൻസേമ (81) എന്നിവരും സ്കോർ ചെയ്തു. റയലിന്റെ 35-ാം കിരീടമാണിത്.
ലിവർപൂളിന് ജയം
ലണ്ടൻ: കിരീടപ്പോരാട്ടം കൊടുമ്പിരികൊള്ളുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയവുമായി ലിവർപൂൾ തലപ്പത്ത്. 34ാം റൗണ്ടിൽ ന്യൂകാസിൽ യുനൈറ്റഡിനെ 1-0ത്തിന് തോൽപിച്ച യുർഗൻ ക്ലോപിന്റെ സംഘം 82 പോയന്റോടെയാണ് മുന്നിലെത്തിയത്.
ഒരു മത്സരം കുറച്ച് കളിച്ച നിലവിലെ ജേതാക്കകളായ മാഞ്ചസ്റ്റർ സിറ്റിയാണ് (80) രണ്ടാമത്. 19ാം മിനിറ്റിൽ മിഡ്ഫീൽഡർ നബി കെയ്റ്റയാണ് ലിവർപൂളിന്റെ ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.