മഡ്രിഡ്: കിരീട പോരാട്ടം കനക്കുന്ന സ്പെയ്നിൽ ഇന്ന് എൽക്ലാസികോ പോരാട്ടം. ഒമ്പതു മത്സരങ്ങൾക്കകലെയുള്ള കിരീടത്തിനായി വമ്പൻ ക്ലബുകളായ റയൽ മഡ്രിഡും ബാഴ്സലോണയും നേർക്കുനേർ പോരടിക്കും. റയലിെൻറ തട്ടകത്തിലാണ് മത്സരം. സീസണിലെ ആദ്യ ഏറ്റുമുട്ടലിൽ ബാഴ്സയെ റയൽ മഡ്രിഡ് തോൽപിച്ചിരുന്നു (3-1).
66 പോയൻറുമായി ലാലിഗയിൽ അത്ലറ്റികോ മഡ്രിഡാണ് മുന്നിൽ. തൊട്ടുപിന്നിലുള്ള ബാഴ്സലോണ ഒരു പോയൻറ് മാത്രം പിന്നിലും, റയൽ മൂന്ന് പോയൻറ് പിറകിൽ മൂന്നാമതും. അത്ലറ്റികോ മഡ്രിഡിനെ സമ്മർദത്തിലാക്കാൻ ഇന്ന് ഇരു ടീമുകൾക്കും ജയിച്ചേ പറ്റൂ.
ഇരു ടീമുകൾക്കും പരിക്കിെൻറ പ്രശ്നങ്ങളുണ്ട്. ക്യാപ്റ്റൻ സെർജിയോ റാമോസ്, എഡൻ ഹസാഡ്, ഡാനി കാർവയാൽ എന്നിവർ ഇന്ന് റയലിനൊപ്പം മത്സരത്തിനുണ്ടാവില്ല. മറുവശത്ത് ജെറാഡ് പീക്വെ, സെർജി റോബർട്ടോ എന്നിവരും സംശയത്തിലാണ്.
കഴിഞ്ഞ എൽക്ലാസികോയിൽ തോൽപിച്ചതിെൻറ കണക്കുവീട്ടാനാണ് മെസ്സിയും സംഘവും ഇന്നിറങ്ങുന്നത്്. എന്നാൽ, ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെ തോൽപിച്ച് വമ്പൻ ഫോമിലാണ് റയൽ. സൂപ്പർതാരം ലയണൽ മെസ്സി ഈ സീസണിൽ ക്ലബ് വിടാൻ സാധ്യത ഉള്ളതിനാൽ താരത്തിെൻറ അവസാന എൽക്ലാസികോയാവും ഇതെന്ന് നിരീക്ഷിക്കുന്നവരുണ്ട്. 245 തവണ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ, 97 മത്സരങ്ങളിൽ റയലും 96 മത്സരങ്ങളിൽ ബാഴ്സയും ജയിച്ചു. 52 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.