ലണ്ടൻ: കരബാവോ കപ്പിൽ (ലീഗ് കപ്പിൽ) ആഴ്സണലിനെ വീഴ്ത്തി ന്യൂകാസിൽ യുണൈറ്റഡ് ഫൈനലിൽ. രണ്ടാംപാദ സെമിയിൽ 2-0നാണ് ന്യൂകാസിൽ ഗണ്ണേഴ്സിനെ വീഴ്ത്തിയത്. ആദ്യപാദ സെമിയിലും ഇതേ സ്കോറിന് ന്യൂകാസിൽ വിജയിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 4-0നാണ് ന്യൂകാസിൽ ഫൈനലിലേക്ക് മുന്നേറിയത്.
19ാം മിനിറ്റിൽ ജേക്കബ് മർഫി, 52ാം മിനിറ്റിൽ അന്തോണി ഗോർഡൺ എന്നിവരാണ് ഗോൾ നേടിയത്. അലക്‌സാണ്ടർ ഇസക്കിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയെത്തിയത് ഗോളിലേക്ക് വഴിതിരിച്ചാണ് മർഫി ടീമിനെ മുന്നിലെത്തിച്ചത്. 52-ാം മിനിറ്റിൽ പ്രതിരോധ പിഴവ് മുതലെടുത്ത് ഗോർഡൺ ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിച്ചു.
മാർച്ച് 16ന് വെബ്ലിയിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ലിവർപൂളിനെയോ ടോട്ടനെത്തെയോ ആണ് ന്യൂകാസിലിന് നേരിടേണ്ടിവരിക. ആദ്യ പാദത്തിൽ ടോട്ടെനം 1-0ന് മുന്നിലാണ്. നാളെയാണ് രണ്ടാംപാദ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.