അർജന്റീന ഫുട്ബാൾ പ്രസിഡന്റിന് രാജ്യം വിടുന്നതിന് വിലക്ക്

ബ്വേ​ന​സ് എ​യ്റി​സ്: നി​ര​വ​ധി അ​ന്വേ​ഷ​ണ​ങ്ങ​ൾ ​നേ​രി​ടു​ന്ന അ​ർ​ജ​ന്റീ​നി​യ​ൻഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ (എ.​എ​ഫ്.​എ) പ്ര​സി​ഡ​ന്റി​നെ​യും നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ​യും രാ​ജ്യം വി​ടു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കി.

സം​ഭാ​വ​ന​ക​ളു​ടെ ദു​രു​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള കേ​സി​ൽ ഇ​വ​ർ​ക്ക് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. ക്ലോ​ഡി​യോ ടാ​പി​യ​യു​ടെ സ്വ​ത്തു​ക്ക​ളെ​യും സം​ഘ​ട​ന​യു​ടെ സാ​മ്പ​ത്തി​ക മാ​നേ​ജ്‌​മെ​ന്റി​നെ​യും കു​റി​ച്ച് നി​ര​വ​ധി അ​ന്വേ​ഷ​ണ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ട്. മാ​ർ​ച്ച് അ​ഞ്ചി​ന് ബ്വേ​ന​സ് എ​യ്റി​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നാ​ണ് ജ​ഡ്ജി ഡീ​ഗോ അ​മ​രാ​ന്റേ ഉ​ത്ത​ര​വി​ട്ട​ത്. ക​സ്റ്റം​സ് ക​ല​ക്ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഏ​ജ​ൻ​സി ആ​ണ് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്.

കേ​സി​ന്റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്തും നി​യ​മ​ന​ട​പ​ടി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണം ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ടാ​പി​യ​യെ രാ​ജ്യം വി​ടു​ന്ന​തി​ൽ​നി​ന്ന് ജ​ഡ്ജി വി​ല​ക്കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​യ ശേ​ഷ​വും യാ​ത്രാ വി​ല​ക്ക് തു​ട​രു​ക​യാ​ണെ​ങ്കി​ൽ മാ​ർ​ച്ച് 27ന് ​ഖ​ത്ത​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന അ​ർ​ജ​ന്റീ​ന- സ്‌​പെ​യി​ൻ ഫൈ​ന​ലി​സി​മ​യി​ൽ ടാ​പി​യ​യ്ക്ക് പ​ങ്കെ​ടു​ക്കാ​നാ​കി​ല്ല. എ.​എ​ഫ്.​എ ട്ര​ഷ​റ​ർ പാ​ബ്ലോ ടോ​വി​ഗ്ഗി​നോ, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ക്രി​സ്റ്റ്യ​ൻ മ​ലാ​സ്പി​ന, ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ ഗു​സ്താ​വോ ലോ​റെ​ൻ​സോ, മു​ൻ റേ​സി​ങ് ക്ല​ബ് പ്ര​സി​ഡ​ന്റ് വി​ക്ട​ർ ബ്ലാ​ങ്കോ എ​ന്നി​വ​രാ​ണ് വി​ല​ക്കു​ള്ള മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

Tags:    
News Summary - Argentina football exec barred from leaving country in tax probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.