ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ്​​റ്റേ​ഡി​യ​ത്തി​ൽ​ ന​ട​ക്കു​ന്ന​ ഐ.​എ​സ്.​എ​ൽ മ​ൽ​സ​ര​ത്തി​ന്​ മു​ന്നോ​ടി​യാ​യി തൃ​പ്പൂ​ണി​ത്തു​റ ശ്രീ​നാ​രാ​യ​ണ വി​ദ്യാ​പീ​ഠം പ​ബ്ലി​ക്​ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന കൊ​ച്ചി ബ്ലാ​സ്​​റ്റേ​ഴ്​​സ്​ താ​ര​ങ്ങ​ൾ. ഫോ​ട്ടോ: ര​തീ​ഷ്​ ഭാ​സ്ക​ർ

സ്റ്റേഡിയം വാടക കൂട്ടി ജി.സി.ഡി.എ; ഐ.എസ്.എൽ മത്സരങ്ങൾ പ്രതിസന്ധിയിൽ

കൊ​ച്ചി: ഐ.​എ​സ്.​എ​ൽ മ​ത്സ​രം ഞാ​യ​റാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി ക​ലൂ​ര്‍ സ്റ്റേ​ഡി​യം ഉ​ട​മ​ക​ളാ​യ ജി.​സി.​ഡി.​എ. സ്റ്റേ​ഡി​യ​ത്തി​ന് വാ​ട​ക ഇ​ന​ത്തി​ൽ ന​ൽ​കു​ന്ന തു​ക കൂ​ട്ട​ണ​മെ​ന്നാ​ണ്​​ ജി.​സി.​ഡി.​എ എ​ക്സി​ക്യൂ​ട്ടി​വ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഈ ​സീ​സ​ണി​ൽ ഒ​രു മ​ത്സ​ര​ത്തി​ന് ര​ണ്ടു കോ​ടി രൂ​പ മ​തി​യെ​ന്നാ​യി​രു​ന്നു ജി.​സി.​ഡി.​എ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, ഒ​രു മ​ത്സ​ര​ത്തി​ന്​ 4.20 കോ​ടി രൂ​പ വേ​ണ​മെ​ന്നാ​ണ് ജി.​സി.​ഡി.​എ​യു​ടെ പു​തി​യ നി​ല​പാ​ട്. വാ​ട​ക സം​ബ​ന്ധി​ച്ച ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ സ്റ്റേ​ഡി​യ​ത്തി​ൽ വെ​ച്ച്​ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ന​ട​ത്താ​നി​രു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​നം ജി.​സി.​ഡി.​എ​യു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന്​ അ​വ​സാ​ന നി​മി​ഷം ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്നു.

സ്​​റ്റേ​ഡി​യ​ത്തി​ൽ വെ​ച്ച്​ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ ജി.​സി.​ഡി.​എ നി​ല​പാ​ടെ​ടു​ത്ത​തു കാ​ര​ണം സ്​​ഥ​ല​ത്തെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഉ​ൾ​പ്പെ​ടെ പു​റ​ത്തു​പോ​കേ​ണ്ടി വ​ന്നു. സ്റ്റേ​ഡി​യം വാ​ട​ക വെ​ട്ടി​ക്കു​റ​ച്ച വി​വ​രം​ ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ന്‍ പി​ള്ള​യാ​ണ് നേ​ര​ത്തെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഉ​യ​ർ​ന്ന വാ​ട​ക താ​ങ്ങാ​ൻ ക​ഴി​യാ​തെ കൊ​ച്ചി ഉ​പേ​ക്ഷി​ച്ച് കു​റ‍ഞ്ഞ വാ​ട​ക​യു​ള്ള കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കാ​നൊ​രു​ങ്ങി​യ​പ്പോ​ഴാ​ണ്​ ബ്ലാ​സ്റ്റേ​ഴ്സി​നെ ഇ​വി​ടെ പി​ടി​ച്ചു​നി​ർ​ത്താ​ൻ വാ​ട​ക കു​റ​ച്ച​ത്.

എ​ന്നാ​ൽ, ഇ​പ്പോ​ൾ ജി.​സി.​ഡി.​എ തീ​രു​മാ​നം മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. മേ​യ് വ​രെയുള്ള ഒ​മ്പ​തു​ മ​ത്സ​ര​ങ്ങ​ൾ​ ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. അ​ഖി​ലേ​ന്ത്യാ ഫു​ട്​​ബാ​ൾ ഫെ‍ഡ​റേ​ഷ​ൻ നേ​രി​ട്ടാ​ണ് ഇ​ത്ത​വ​ണ ഐ.​എ​സ്.​എ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ലൂ​ർ സ്റ്റേ​ഡി​യം ന​വീ​ക​രി​ച്ച​തി​നു​ ശേ​ഷ​മു​ള്ള ആ​ദ്യ മ​ത്സ​ര​ങ്ങ​ളാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റേ​ത്. സ്റ്റേ​ഡി​യം മ​ത്സ​ര സ​ജ്ജ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ കൊ​ച്ചി​യി​ൽ തു​ട​രു​ക​യാ​ണ്. അ​തി​നി​ടെ​യാ​ണ് ആ​ശ​ങ്ക ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മ​ത്സ​രം ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് അ​ധി​കൃ​ത​ർ. ജി.​സി.​ഡി.​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് ചെ​യ​ർ​മാ​ൻ എ​ടു​ത്ത തീ​രു​മാ​നം വെ​ട്ടി​യ​തെ​ന്നാ​ണ് വി​വ​രം. ക​മ്മി​റ്റി​ക്കാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ അ​ധി​കാ​രം. ക​ഴി​ഞ്ഞ സീ​സ​ണി​ൽ എ​ട്ട​ര ല​ക്ഷം രൂ​പ​യോ​ളം ഓ​രോ മ​ത്സ​ര​ത്തി​നും ക്ല​ബ്ബ് ജി.​സി.​ഡി.​എ​ക്ക് വാ​ട​ക ഇ​ന​ത്തി​ൽ ന​ൽ​കി​യി​രു​ന്നു.

ഇ​ന്ന് വൈ​കി​ട്ട് 7ന് ​മും​ബൈ സി​റ്റി എ​ഫ്.​സി​ക്കെ​തി​രെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ആ​ദ്യ ഹോം ​മ​ത്സ​രം. ഫെ​ബ്രു​വ​രി 28ന് ​ഇ​ന്റ​ർ​കാ​ശി, മാ​ർ​ച്ച് 7ന് ​ചെ​ന്നൈ​യി​ൻ എ​ഫ്.​സി, 21ന് ​പ​ഞ്ചാ​ബ് എ​ഫ്.​സി, ഏ​പ്രി​ൽ 15ന് ​നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്.​സി, 18ന് ​ജം​ഷ​ഡ്പൂ​ർ എ​ഫ്.​സി, 23ന് ​ഒ​ഡി​ഷ എ​ഫ്.​സി, മേ​യ് 10ന് ​മു​ഹ​മ്മ​ദ​ൻ എ​സ്‌.​സി, 17ന് ​എ​ഫ്.​സി ഗോ​വ എ​ന്നി​ങ്ങ​നെ​യാ​ണ് കൊ​ച്ചി​യി​ലെ മ​റ്റു മ​ത്സ​ര​ങ്ങ​ൾ. ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Tags:    
News Summary - GCDA hikes stadium rent; ISL matches in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.