ഏഷ്യൻ ഗെയിംസിന് താരങ്ങളെ വിട്ടുനൽകില്ലെന്ന് മോഹൻ ബഗാൻ
കൊൽക്കത്ത: ഏഷ്യൻ ഗെയിംസ് ഫുട്ബാൾ ഇന്ത്യൻ ടീമിൽ അംഗങ്ങളായ രണ്ട് താരങ്ങളെയും വിട്ടുനൽകില്ലെന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ഇന്ത്യ-ഇറാഖ് കിങ്സ് കപ്പ് സെമി ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റ ബഗാൻ മിഡ്ഫീൽഡർ ആഷിഖ് കുരുണിയനെ കൈകാര്യം ചെയ്ത രീതി ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മറിനേഴ്സ് താരങ്ങളായ ലിസ്റ്റൺ കൊളാസോയും ആശിഷ് റായിയുമാണ് ഏഷ്യാഡ് സംഘത്തിലുള്ളത്.
പരിക്കേറ്റ് അഞ്ച് ദിവസമായിട്ടും അത് അവഗണിക്കുകയല്ലാതെ ഇന്ത്യൻ ടീം ഫിസിയോ എം.ആർ.ഐ സ്കാനിങ്ങിനുപോലും സംവിധാനമുണ്ടാക്കിയില്ലെന്ന് ബഗാൻ അധികൃതർ പി.ടി.ഐയോട് പറഞ്ഞു. ആഷിഖിന്റെ കാൽമുട്ടിനാണ് പരിക്ക്. ലിഗമെന്റിന് പരിക്കേറ്റത് സമയത്തിന് കണ്ടെത്തിയിരുന്നെങ്കിൽ ഫിസിയോ തെറാപ്പി ചെയ്ത് ഗൗരവം കുറക്കാമായിരുന്നു.
ഇതിന്റെ വ്യാപ്തി കൂടുകയോ താരത്തിന് കുറേനാൾ കളിക്കാതിരിക്കാനാവുകയോ ചെയ്താൽ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനോട് നഷ്ടപരിഹാരം ചോദിക്കും. ഇക്കാരണത്താൽ തന്നെ കളിക്കാരെ ഏഷ്യൻ ഗെയിംസിൽ കളിക്കാൻ വിട്ടുനൽകില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.