ഇസ്​ലാമോഫോബിയ വളരുന്നത്​ നിർഭാഗ്യകരം; നമ്മളതിനെ കാരുണ്യം കൊണ്ട്​ നേരിടണം -ഓസിൽ

ലണ്ടൻ: യൂറോപ്പിൽ വർധിച്ചുവരുന്ന ഇസ്​​ലാമോഫോബിയക്കും സെമിറ്റിക്​ വിരുദ്ധതക്കുമെതിരെ പ്രതികരണവുമായി ജർമൻ ഫുട്​ബാൾ താരം മെസ്യൂദ്​ ഓസിൽ. ഇസ്​ലാമോഫോബിയയെ കാരുണ്യം കൊണ്ട്​ നേരിടണമെന്നും ഓസിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

ഓസിലി​െൻറ പ്രതികരണം ഇങ്ങനെ: ''നിർഭാഗ്യവശാൽ യൂറോപ്പിലും ലോകത്താകമാനവും ഇസ്​ലാമഫോബിയയും സെമിറ്റിക്​ വിരുദ്ധതയും വർധിച്ചുവരുകയാണ്​. മാധ്യമങ്ങൾക്ക്​ അതിൽ വലിയ പങ്കുണ്ട്​. എ​െൻറ വ്യക്തി പരമായ അഭിപ്രായം ഇതിനോട്​ നമ്മൾ പ്രതികരിക്കേണ്ടത്​ അതിനെ ശക്തിപ്പെടുത്തുന്ന വിധത്തിലാകരുത്​. നിരായുധരായി കാരുണ്യത്തോടെയാകണം''.

''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധുവാകുന്നു'' എന്ന ഖുർആൻ വചനവും ഓസിൽ പങ്കുവെച്ചു.

2018 ലോകകപ്പോടെ ജർമൻ​ ദേശീയ ടീമിൽ നിന്നും വിരമിച്ച ഓസിൽ നിലവിൽ ആഴ്​സനലിനായാണ്​ കളിക്കുന്നത്​. ഈ വർഷം പുറത്തിറക്കിയ ആഴസനലി​െൻറ 25 അംഗ ടീമിൽ ഓസിലിനെ ഉൾപ്പെടുത്താത്​ വിവാദമായിരുന്നു.

Tags:    
News Summary - mesute ozil against islamophobia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT