​'എന്താണ് സംഭവിക്കുന്നത്' ?; കൊൽക്കത്തയിലെ മുന്നൊരുക്കത്തിൽ മെസ്സി അതൃപ്തിയറിയിച്ചുവെന്ന് റിപ്പോർട്ട്

കൊൽക്കത്ത: അർജന്റീന ഇതിഹാസതാരം ലയണൽ മെസ്സി ഇന്ത്യയിലെ സന്ദർശനത്തിന് ശനിയാഴ്ച തുടക്കമായിരുന്നു. എന്നാൽ, കൊൽക്കത്തയിൽവെച്ച് നടന്ന മെസ്സിയുടെ പരിപാടി ഒടുവിൽ സംഘർഷത്തിലാണ് കലാശിച്ചത്. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ മെസ്സിയുടെ വരവിന് മുന്നോടിയായി നടത്തിയ മുന്നൊരുക്കത്തിൽ താരം അതൃപ്തി പ്രകടിപ്പിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

മെസ്സിക്കൊപ്പം സ്റ്റേഡിയത്തിലുണ്ടായിരുന്നു മുൻ ഇന്ത്യൻ ഫുട്ബാൾ താരം ലാൽകമൽ ഭൗമിക്കാണ് മെസ്സി ഒരുക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയത്. സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിച്ചതിന് ശേഷം രണ്ട് സൈഡിലൂടെ നടക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് മെസ്സി ടീമിലെ മറ്റുള്ളവരോട് ചോദിച്ചുവെന്നാണ് ഭൗമിക്കിന്റെ വെളിപ്പെടുത്തൽ.

മറ്റൊരു ഇന്ത്യൻ താരമായ ദീപേന്ദു ബിശ്വാസ് മെസ്സിയുടെ പര്യടനം ഓപ്പൺ ജീപ്പിലാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി. ആയിരങ്ങൾ നൽകിയാണ് കാണികൾ മത്സരം കാണാനെത്തിയത്. അവർ മെസ്സിയെ കാണാൻ വേണ്ടിയാണ് വന്നതെന്നും ദീപേന്ദു ബിശ്വാസ് പറഞ്ഞു. സ്റ്റേഡിയത്തിൽ നിന്ന് പുറത്തിറങ്ങിയതിന്​ ശേഷമാണ് മെസ്സിയും സംഘവും പരിപാടി നിർത്തി മടങ്ങുകയാണെന്ന് അറിയിച്ചത്. അപ്പോൾ അവിടെയുണ്ടായിരുന്ന സൗരവ് ഗാംഗുലി ഉൾപ്പടെയുള്ളവർ സ്റ്റേഡിയത്തിൽ തുടരണമെന്ന് മെസ്സി അഭ്യർഥിച്ചുവെങ്കിലും അർജന്റീന താരം അതിന് തയാറായില്ല.

മെസ്സി 10 മിനിറ്റിനകം മടങ്ങി; കൊൽക്കത്ത സ്റ്റേഡിയത്തിൽ വൻ സംഘർഷം

കൊൽക്കത്ത: ലയണൽ മെസ്സിയുടെ വരവിന് പിന്നാലെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം. മെസ്സി മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. തങ്ങൾക്ക് അർജന്റീന സൂപ്പർതാരത്തെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ലെന്ന് സ്റ്റേഡിയത്തിൽ എത്തിയവർ ആരോപിച്ചു.

5000 രൂപ മുതൽ 25,000 രൂപ വരെ നൽകി ടിക്കറ്റെടുത്താണ് തങ്ങൾ മത്സരം കാണാൻ വന്നത്. എന്നാൽ, പത്ത് മിനിറ്റിനകം മെസ്സി മടങ്ങിയതോടെ സ്റ്റേഡിയത്തിൽ സംഘർഷമുണ്ടാവുകയായിരുന്നു. ഗാലറിയിലുണ്ടായിരുന്നവർ സ്റ്റേഡിയത്തിലേക്ക് കുപ്പിയെറിയുകയും സീറ്റുകൾ നശിപ്പിക്കുകയും ചെയ്യുകയും ചെയ്തു.

11.15ഓടെയാണ് മെസ്സി സ്റ്റേഡിയത്തിലേക്ക് എത്തിയത്. പത്ത് മിനിറ്റകം തന്നെ മെസ്സി മടങ്ങുകയും ചെയ്തു. തുടർന്ന് സ്റ്റേഡിയത്തിൽ സംഘർഷമുണ്ടായതോടെ ഇവിടെ പരിപാടിക്കായി എത്താനിരുന്ന ഇന്ത്യ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കും ബോളിവുഡ് താരം ഷാരൂഖ് ഖാനും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും സ്റ്റേഡിയത്തിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല.

ഇ​ന്ത്യ​യി​ലെ ആ​രാ​ധ​ക​രു​ടെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് അ​ർ​ജ​ന്റീ​ന ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സ്സി ഇ​ന്ത്യ​യി​ലെത്തി. ശ​നി​യാ​ഴ്ച കൊ​ൽ​ക്ക​ത്ത​യി​ൽ ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​ന പ​രി​പാ​ടി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ സ​മാ​പ​ന​മാ​വും. മെ​സ്സി​യു​ടെ സു​ഹൃ​ത്ത് കൂ​ടി​യാ​യ സ്പോ​ർ​ട്സ് പ്ര​മോ​ട്ട​ർ ശ​താ​ദ്രു ദ​ത്ത​യാ​ണ് ‘ഗോ​ട്ട്‘ ടൂ​റി​ന്റെ സം​ഘാ​ട​ക​ൻ.

താ​ര​ത്തോ​ടു​ള്ള ആ​ദ​ര​മാ​യി ലോ​ക​ക​പ്പും കൈ​യി​ലേ​ന്തി നി​ൽ​ക്കു​ന്ന 70 അ​ടി ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ പ്ര​തി​മ​യു​ടെ അ​നാ​ച്ഛാ​ദ​നം ഇ​ന്ന് കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ക്കും. ഹൈ​ദ​രാ​ബാ​ദി​ലെ​യും മും​ബൈ​യി​ലെ​യും പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യാ​ണ് മെ​സ്സി മ​ട​ങ്ങു​ക. ഇ​ന്റ​ർ മ​യാ​മി​യി​ൽ മെ​സ്സി​യു​ടെ സ​ഹ​താ​ര​ങ്ങ​ളാ​യ ലൂ​യി​സ് സു​വാ​ര​സും (ഉ​റു​ഗ്വാ​യ്) റോ​ഡ്രി​ഗോ ഡി ​പോ​ളും (അ​ർ​ജ​ന്റീ​ന) കൂ​ടെ​യു​ണ്ട്.

Tags:    
News Summary - Messi reportedly expressed dissatisfaction with preparations in Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.