മാർ അത്തനേഷ്യസ് ട്രോഫി: കോഴിക്കോട് സാമൂതിരി സ്കൂൾ ഫൈനലിൽ

ആലുവ: നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന മാർ അത്തനേഷ്യസ് ട്രോഫി ഫുട്ബാൾ ടൂർണമെന്‍റിൽ സ്കൂൾ വിഭാഗത്തിൽ കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ ഫൈനലിൽ കടന്നു. മലപ്പുറം എം.ഐ.സി ഇ.എം സ്കൂളിനെ ടൈബ്രേക്കറിൽ നാലിനെതിരെ അഞ്ച് ഗോളിനാണ് പരാജയപ്പെടുത്തിയത്.

തിങ്കളാഴ്ച നടക്കുന്ന ഇന്‍റർ സ്‌കൂൾ ടൂർണമെന്‍റ് ഫൈനലിൽ മലപ്പുറം ചേേലമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സാമൂതിരി സ്കൂളിനെ നേരിടും. ഞായറാഴ്ച വെറ്ററൻസ് മത്സരങ്ങളുടെ ലൂസേഴ്‌സ് ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും. വൈകീട്ട് നാലിന് ലൂസേഴ്‌സ് ഫൈനലിൽ ഫോർട്ട് കൊച്ചി വെറ്ററൻസ് വടുതല ഡോൺ ബോസ്കോ വെറ്ററൻസിനെ നേരിടും.

വൈകീട്ട് അഞ്ചിന് നടക്കുന്ന ഫൈനലിൽ ബോൾഗാട്ടി വെറ്ററൻസ്, എറണാകുളം വെറ്ററൻസിനെ നേരിടും.

Tags:    
News Summary - Mar Athanasius Trophy: Zamorin's Higher Secondary School in the final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.