ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ മൂന്നാം ജയം. സതാംപ്റ്റൻ എഫ്.സിയെ 4-0ത്തിനാണ് സിറ്റി തോൽപിച്ചത്. സിറ്റിക്കായി ജൊവാവു കാൻസലോയാണ് 20ാം മിനിറ്റിൽ വല കുലുക്കി തുടങ്ങിയത്. ശേഷം 12 മിനിറ്റുകൾക്കുള്ളിൽ ഫിൽ ഫോഡൻ ലീഡുയർത്തി. ആദ്യ പകുതിക്ക് ശേഷം റിയാദ് മെഹ്റസും എർലിങ് ഹാലൻഡും സ്കോർനില 4-0ത്തിലെത്തിച്ചു.
മറ്റൊരു കളിയിൽ ചെൽസി വോൾവർ ഹാംപ്റ്റനെ 3-0ന് പരാജയപ്പെടുത്തി. ചെൽസിക്കായി ആദ്യപകുതിയിലെ അധികസമയത്ത് കൈ ഹാവർട്സാണ് സ്കോർ ചെയ്ത് തുടങ്ങിയത്. ക്രിസ്റ്റ്യൻ പുലിസിചും അർമാൻഡൊയുമാണ് മറ്റ് സ്കോറർമാർ. അതേസമയം, ലെസ്റ്റർസിറ്റിക്ക് 1-2ന് ബോൺമൗത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. നിലവിൽ സിറ്റി ഒമ്പത് കളികളിൽനിന്ന് 23 പോയന്‍റുമായി ഒന്നാംസ്ഥാനത്ത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.