2026 ഫിഫാ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ നിന്നും ലയണൽ മെസ്സി പുറത്തായിരുന്നു. പരിക്ക് മൂലം രണ്ട് പ്രധാന മത്സരങ്ങളാണ് മെസ്സിക്ക് നഷ്ടമാകുന്നത്. ഉറൂഗ്വക്കെതിരെ നാല് മാർച്ച് 21നും ബ്രസീലിനെതിരെ മാർച്ച് 25നുമുള്ള മത്സരങ്ങളാണ് മെസ്സിക്ക് നഷ്ടമാകുക. ഇപ്പോഴിതാ ഇതിൽ പങ്കെടുക്കാൻ സാധിക്കാത്തത്തിൽ നിരാശ പങ്കുവെച്ചെത്തിയിരിക്കുകയാണ് മെസ്സി. ഈ പ്രധാനപ്പെട്ട മത്സരങ്ങൾ കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ സാധിക്കില്ലെന്നും ടീമിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും മെസ്സി പറഞ്ഞു.
'ദേശീയ ടീമിനൊപ്പം ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ പ്രധാനപ്പെട്ട മത്സരങ്ങൾ നഷ്ടമായതിൽ എനിക്ക് സങ്കടമുണ്ട്. എനിക്ക് കളിക്കാൻ ശരിക്കും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഒരു ചെറിയ പരിക്ക് കാരണം എനിക്ക് അൽപ്പം വിശ്രമം ആവശ്യമാണ്, അതിനാൽ എനിക്ക് അവിടെ ഉണ്ടാകാൻ കഴിയില്ല. മറ്റേതൊരു ആരാധകനെയും പോലെ ഞാൻ ഇവിടെ നിന്ന് പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വാമോസ് അർജന്‍റീന,' മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മാർച്ച് 17 ന് പ്രഖ്യാപിച്ച അന്തിമ ടീമിൽ ലയണൽ മെസ്സിയെ കൂടാതെ, പൗലോ ഡിബാല, ജിയോവാനി ലോ സെൽസോ, ഗൊൺസാലോ മോണ്ടിയൽ തുടങ്ങിയ കളിക്കാരെയും ഉൾപ്പെടുത്തിയിട്ടില്ല. യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ നിലവിൽ, 12 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി അർജന്‍റീനയാണ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.