കേരള പ്രീമിയർ ലീഗ് ഫുട്ബാളിൽ കോവളം എഫ്.സിയും
എം.കെ സ്പോട്ടിങ് ക്ലബും തമ്മിലുള്ള മത്സരത്തിൽനിന്ന്
കണ്ണൂർ: ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ വ്യാഴാഴ്ചത്തെ ആദ്യമത്സരത്തിൽ കോവളം എഫ്.സി ഏകപക്ഷീയമായ നാലു ഗോളിന് എം.കെ സ്പോർട്ടിങ് ക്ലബിനെ തോൽപിച്ചു. രണ്ടാം പകുതിയുടെ 59ാം മിനിറ്റിലും 64ാം മിനിറ്റിലും ഇദ്രീസ് കോവളം എഫ്.സിക്കുവേണ്ടി ഗോളുകൾ നേടി. 62ാം മിനിറ്റിൽ മനോജ് മൂന്നാമത്തെ ഗോളും 85ാം മിനിറ്റിൽ കെ. റഫ്സാൽ ഒരു ഗോളു കൂടി നേടി.
കളിയുടെ 44ാം മിനിറ്റിൽ എം.കെ സ്പോർട്ടിങ് ക്ലബിലെ പാർത്ഥാസ് സർക്കാർ കോവളം എഫ്.സിയുടെ ജിത്തുവിനെ ഫൗൾ ചെയ്തതിനെതുടന്ന് ജിത്തു കൈ കൊണ്ട് എതിരാളിയെ അടിച്ചതിനാൽ ചുവപ്പ് കർഡ് കണ്ട് പുറത്തായി. പിന്നീടുള്ള പകുതി മുഴുവൻ പത്തുപേരെ വെച്ചാണ് കോവളം എഫ.സി കളിച്ചത്. പത്തുപേരെ വെച്ചാണ് നാലുഗോളുകൾ സ്കോർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.