കിങ്​ ഒാഫ്​ ഗോൾസ്​

ടൂറിൻ: ആദ്യം ഇംഗ്ലണ്ട്​, ശേഷം സ്​പെയിൻ, ഇപ്പോഴിതാ ഇറ്റലിയും ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ കാൽച്ചുവട്ടിൽ. ഇറ്റാലിയൻ സീരി 'എ'യിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരമായതോടെ മൂന്ന്​ രാജ്യങ്ങളിലെ പ്രധാന ലീഗുകളിലും ടോപ്​ സ്​കോററായ ആദ്യ ഫുട്​ബാളർ എന്ന ബഹുമതി യുവൻറസി​െൻറ ക്രിസ്​റ്റ്യാനോക്ക്​ സ്വന്തം. 29 ഗോളുമായാണ്​ ​ക്രിസ്​റ്റ്യാനോ ഇറ്റലിയിൽ നമ്പർ വൺ ആയത്​.

2008ൽ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ താരമായിരിക്കെ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ക്രിസ്​റ്റ്യാനോ ടോപ്​ സ്​കോററായി. അടുത്ത വർഷം സ്​പാനിഷ്​ ക്ലബ്​ റയൽ മഡ്രിഡിലെത്തിയ താരം, മൂന്നു സീസണുകളിൽ അവിടെയും ടോപ്​ സ്​കോററായി (2011, 2014, 2015). 2018ൽ യുവൻറസിലെത്തിയ പോർചുഗൽ താരം ആദ്യമായാണ്​ 'സീരി എ'യിൽ ഗോളടിയിൽ മുന്നിലെത്തുന്നത്​.

പ്രഥമ സീസണിൽ 21ഉം, കഴിഞ്ഞ തവണ 31 ഗോളുമായി രണ്ടാം സ്​ഥാനത്തുമായിരുന്നു. ഇക്കുറി, റൊമേലു ലുകാകുവാണ്​ (24) രണ്ടാമത്​. യുവൻറസ്​ ജഴ്​സിയിൽ ക്രിസ്​റ്റ്യാനോയുടെ ആകെ ഗോളുകളുടെ എണ്ണം 101 ആയി. ഞായറാഴ്​ച ബൊളോനക്കെതിരായ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. തുടർച്ചയായ മത്സരങ്ങൾ കാരണം ക്ഷീണിതനായ താരത്തിന്​ കോച്ച്​ വിശ്രമം നൽകുകയായിരുന്നു.

Tags:    
News Summary - King of Goals! Cristiano Ronaldo 1st to Top Score in Italy, England and Spain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.