അന്താരാഷ്​ട്ര ​െപ്ലയർ ട്രാക്കർ സംവിധാനം ഒരുക്കി കേരള ബ്ലാസ്​റ്റേഴ്‌സ്

കൊച്ചി: കളിക്കാരുടെ ഫിറ്റ്‌നസ്, പ്രകടനം എന്നിവ നിരീക്ഷിക്കാനും പരിക്കുകൾ നിയന്ത്രിച്ച് ക്ലബി​െൻറ നിലവാരം ഉയർത്താനും ലക്ഷ്യമിട്ട്​ അന്താരാഷ്​ട്ര പ്ലയർ ട്രാക്കർ സംവിധാനം ഒരുക്കി കേരള ബ്ലാസ്​റ്റേഴ്‌സ്. ലോകത്തെ വൻകിട ഫുട്​ബാൾ ക്ലബുകളായ യുവൻറസ് എഫ്‌.സി, പാരീസ് സെൻറ്​ ജെർമെയ്ൻ, ലിവർപൂൾ എന്നിവർക്കായി പ്രവർത്തിക്കുന്ന സ്​റ്റാറ്റ് സ്പോർട്സുമായി ദീർഘകാല കരാറിൽ ഏർപ്പെട്ടു.

ആധുനികവും ഉപഭോക്തൃ സൗഹൃദവുമായ സോൻറാ 3.0 സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അപ്പക്സ് പ്രൊ സീരീസ് ഡിവൈസുകളാണ് ഉപയോഗിക്കുക. പരിശീലനത്തിൽ ഉൾപ്പെടെ കളിക്കാരുടെ ഫിറ്റ്‌നസ്, പ്രകടനം, പരിക്കുകൾ എന്നിവ കൃത്യമായി നിരീക്ഷിക്കും.

അനുഭവ സമ്പത്തേറിയ ടെക്നിക്കൽ ഡയറക്ടറി​െൻറയും ഹെഡ്കോച്ചി​െൻറയും പിൻബലത്തിൽ ആധുനിക ഹൈടെക് സംവിധാനങ്ങൾ ഒരുക്കി ടീമി​െൻറ പ്രകടനം അന്താരാഷ്​ട്ര നിലവാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.

ബ്രസീൽ, ഇംഗ്ലണ്ട്, ജർമനി തുടങ്ങിയ മുൻനിര ദേശീയ ടീമുകൾക്കായും സ്​റ്റാറ്റ് സ്പോർട്സ് പ്രവർത്തിക്കുന്നു. ഇവരുമായി സഹകരിക്കുന്ന ആദ്യ ഇന്ത്യൻ ക്ലബാണ് കേരള ബ്ലാസ്​റ്റേഴ്സ്.

Tags:    
News Summary - kerala blasters have new player tracker system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT