Posted On
date_range Updated On
date_range ജൂനിയർ ഫുട്ബാൾ: കണ്ണൂർ, കോഴിക്കോട് സെമിയിൽ
തൃക്കരിപ്പൂർ (കാസർകോട്): രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബാളിൽ കണ്ണൂർ, കോഴിക്കോട് ജില്ല ടീമുകൾ സെമിയിൽ കടന്നു. തിരുവനന്തപുരത്തെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് കണ്ണൂർ തകർത്തത്.
കണ്ണൂരിനുവേണ്ടി കിരൺ രണ്ടും ടി.കെ. അക്ഷയ് ഒരു ഗോളും നേടി. ഒന്നിനെതിരെ രണ്ടുഗോളിനാണ് കോഴിക്കോട് കോട്ടയത്തെ വീഴ്ത്തിയത്. 15ാം മിനിറ്റിൽ നിഹാലാണ് കോഴിക്കോടിന്റെ ആദ്യഗോൾ നേടിയത്. രണ്ടാം പകുതിയിൽ മുഹമ്മദ് അജ്‌സലിന്റെ ഗോളിലൂടെ നില മെച്ചപ്പെടുത്തി.
അവസാന നിമിഷങ്ങളിലാണ്, അനസ് കോഴിക്കോടൻ കോട്ടയത്തിന്റെ ആശ്വാസഗോൾ നേടിയത്. വ്യാഴാഴ്ച ആദ്യ സെമിയിൽ കാസർകോട് തൃശൂരിനെയും രണ്ടാം സെമിയിൽ കോഴിക്കോട് കണ്ണൂരിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.