ഐ.എസ്​.എൽ: മുംബൈ സിറ്റി എഫ്.സി- നോർത്ത്​ ഈസ്​റ്റ്​ യുണൈറ്റഡ്​ മൽസരം തുടങ്ങി

പനാജി: ഐ.എസ്​.എല്ലിലെ രണ്ടാം മൽസരത്തിൽ മുംബൈ സിറ്റി എഫ്​.സി, നോർത്ത്​ ഈസ്​റ്റ്​ യുണൈറ്റഡിനെ നേരിടുന്നു. തിലക്​ മൈതാൻ സ്​റ്റേഡിയത്തിലാണ്​ മൽസരം. അമരീന്ദർ സിങ്​​ നയിക്കുന്ന മുംബൈ സിറ്റി എഫ്​.സിയുടെ ആദ്യ ഇലവനിൽ മുഹമ്മദ്​ റാക്കിപ്​, ഹെർനാൻ സന്തവന, സാർതാക്​ ഗോയി, മന്ദർ റാവു ദേശായി, അഹമദ്​ ജാവു, റൗലിൻ ബോർഗെസ്​, ആദം ലി ഫോൻഡ്രേ, ഹ്യുഗോ ബൗമസ്​, റെയ്​നീർ ഫെർണാണ്ടസ്​, ഓഗ്​ബച്ചെ എന്നിവർ ഇടം പിടിച്ചു. 4-2-3-1 എന്ന ശൈലിയിലാണ്​ മുംബൈ സിറ്റി ബൂട്ട്​ കെട്ടുന്നത്​.

4-3-3 ശൈലിയിലിറങ്ങുന്ന നോർത്ത്​ ഈസ്​റ്റ്​ യുണൈറ്റഡിനെ നയിക്കുന്നത്​ സുബ്രതോ റോയിയാണ്​. അശ്വതോഷ്​ മേത്ത, ബെഞ്ചമിൻ ലാംബോട്ട്​, ഡെയ്​ലൻ ഫോക്​സ്​, ഗുരുജിന്ദർ കുമാർ, ഖാസ കാമറ, ലാലേറംപുയ ഫനായി, ലാലേഗ്​മാവിയ, ലുയിസ്​ മാച്​ദോ, ​ഖേസി അപ്പിച്ച്​,മീട്ടി എന്നിവരാണ്​ നോർത്ത്​ ഈസ്​റ്റ്​ നിരയിൽ.

ക​ഴിഞ്ഞ വർഷം ഒമ്പതാമതായി സീസൺ അവസാനിപ്പിച്ച നോർത്ത്​ ഈസ്​റ്റ്​ യുണൈറ്റഡ്​ ഇത്തവണ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്​. ജെറാർഡ്​ ന്യൂസാണ്​ നോർത്ത്​ ഈസ്​റ്റ്​ പരിശീലകൻ. സെർജിയോ ലൊബേറ പരിശീലകനാവുന്ന മുംബൈയും മികച്ച ടീമിനെ തന്നെയാണ്​ രംഗ​ത്തിറക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.