ഐ ലീഗ്: ഐസോളിനെ 4-3ന് തോൽപിച്ച് ഗോകുലം

കോഴിക്കോട്: തലേന്ന് കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരം പോലൊരു ഏഴ് ഗോൾ ത്രില്ലർ. അവിടെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവിയായിരുന്നെങ്കിൽ കോഴിക്കോട്ട് മലയാളികൾക്ക് ആഹ്ലാദം. ഐ ലീഗ് മത്സരത്തിൽ ഐസോൾ എഫ്.സിയെ മൂന്നിനെതിരെ നാല് ഗോളിന് തോൽപിച്ച് ഗോകുലം (36) രണ്ടാം സ്ഥാനത്തേക്ക് കയറി.

ഐ ലീഗിലെ അവസാന മൂന്നു മത്സരങ്ങളിൽ വിജയം കൈവിട്ട ഗോകുലം പട്ടികയിലെ നില മെച്ചപ്പെടുത്താനുള്ള പ്രതീക്ഷയിലെത്തിയ മത്സരത്തിൽ ആദ്യ പകുതിയുടെ 20ാം മിനിറ്റുവരെ കളിയിൽ മേധാവിത്വം പുലർത്തി. 20ാം മിനിറ്റിൽ ഐസോളിന്റെ ലാൽ രാംസംഗ കൊടുത്ത പാസ് ബിയാക്ഡിക ഗോളാക്കി ലീഡ് പിടിച്ചു.

29ാം മിനിറ്റിൽ ഗോകുലത്തിന്റെ ക്രിസ്റ്റി നൽകിയ പാസ് സെർബിയൻ താരം മട്ജ ബബോവിച്ച് ഐസോൾ ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ മറികടന്ന് ഗോൾവലയിൽ കടന്നുപ്പോൾ ആതിഥേയ ക്യാമ്പിൽ ആഘോഷം (1 -1). 43ാം മിനിറ്റിൽ ഗോകുലത്തിന്റെ സെർബിയൻ താരം (20) നിക്കോള സ്റ്റെലനോവിക് ഐസോളിന്റെ പ്രതിരോധ നിരയെയും ഗോളിയെയും മറികടന്ന് പന്ത് വലയിലാക്കി 2 - 1ന് ലീഡ് പിടിച്ചു. 45ാം മിനിറ്റിൽ ഐസോൾ ഫോർവേഡായ ലാൽ റിൻ സ്വാല മുന്നേറ്റത്തിലൂടെ ഗോകുലംഗോളി ബിഷോർജിത്ത് സിങ്ങിനെയും ക്യാപ്റ്റൻ അഖിൽ പി യെയും തൊട്ട് ഗോൾ പോസ്റ്റിലേക്ക് കടന്ന് ആദ്യ പകുതി 2 - 2 സമനിലയിലാക്കി. എന്നാൽ, രണ്ടാം പകുതിയിൽ ഗോകുലം രണ്ട് ഗോൾ കൂടി നേടിയപ്പോൾ എതിരാളികൾക്ക് ഒന്നേ മടക്കാനായുള്ളൂ.

Tags:    
News Summary - I-League 2023-24 Gokulam Kerala vs Aizawl FC match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.