ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​നെ​തി​രെ അ​റ്റ്ലാ​ൻ​റ​യു​ടെ ജ​യ​മാ​ഘോ​ഷി​ക്കു​ന്ന ബെ​റാ​ത് ദിം​സ്തി, മാ​ർ​ട്ടി​ൻ ഡി​റൂ​ൺ, മാ​രി​യോ പാ​സ​ലി​ച്, സീ​ഡ് കൊ​ലാ​സി​നാ​ച് എ​ന്നി​വ​ർ

ചാമ്പ്യൻസ് ലീഗ്: യുവന്റസ്, ബൊറൂസിയ പുറത്ത്; റ​യ​ൽ, പി.​എ​സ്.​ജി, അ​റ്റ് ലാന്റ, ഗ​ലാ​റ്റ​സ​റാ​യ് മു​ന്നോ​ട്ട്

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്ലേ​ഓ​ഫ് മ​ത്സ​ര​ങ്ങ​ളി​ൽ ജ​യ​വു​മാ​യി നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പാ​രി​സ് സെ​ന്റ് ജ​ർ​മ​നും ക​രു​ത്ത​രാ​യ റ​യ​ൽ മ​ഡ്രി​ഡും നോ​ക്കൗ​ട്ട് റൗ​ണ്ടി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത​പ്പോ​ൾ വ​മ്പ​ന്മാ​രാ​യ യു​വ​ന്റ​സും ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടും പു​റ​ത്താ​യി. ത​ക​ർ​പ്പ​ൻ തി​രി​ച്ചു​വ​ര​വു​മാ​യി അ​റ്റ്ലാ​ന്റ​യും, ര​ണ്ടാം പാ​ദ​ത്തി​ൽ തോ​റ്റി​ട്ടും അ​ധി​ക​സ​മ​യ​ത്തെ ഗോ​ളു​ക​ളു​ടെ ബ​ല​ത്തി​ൽ ഗ​ലാ​റ്റ​സ​റാ​യി​യും മു​ന്നേ​റി. മൊ​ണാ​കോ​യും ബെ​ൻ​ഫി​ക​യും പു​റ​ത്തേ​ക്കു​ള്ള വ​ഴി​ക​ണ്ടു. റ​യ​ൽ മ​ഡ്രി​ഡ് 3-1ന് ​ബെ​ൻ​ഫി​ക​യെ​യും (ര​ണ്ടാം പാ​ദ​ത്തി​ൽ 2-1) പി.​എ​സ്.​ജി 5-4ന് ​മൊ​ണാ​കോ​യെ​യും (ര​ണ്ടാം പാ​ദ​ത്തി​ൽ 2-2) ഗ​ലാ​റ്റ​സ​റാ​യ് 7-5ന് ​യു​വ​ന്റ​സി​നെ​യും (ര​ണ്ടാം പാ​ദ​ത്തി​ൽ 2-3) അ​റ്റ്ലാ​ന്റ 4-3ന് ​ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​നെ​യും (ര​ണ്ടാം പാ​ദ​ത്തി​ൽ 4-1) ആ​ണ് തോ​ൽ​പി​ച്ച​ത്.

നാ​ട​കീ​യ തി​രി​ച്ചു​വ​ര​വി​ൽ അ​റ്റ് ലാ​ന്റ

ആ​ദ്യ പാ​ദ​ത്തി​ൽ ബൊ​റൂ​സി​യ​യോ​ട് 2-0ത്തി​ന് തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്ന അ​റ്റ്ലാ​ന്റ ര​ണ്ടാം പാ​ദ​ത്തി​ൽ 4-1ന്റെ ​മി​ന്നും​ജ​യം സ്വ​ന്ത​മാ​ക്കി​യാ​ണ് മു​ന്നേ​റി​യ​ത്. ഇ​ഞ്ചു​റി സ​മ​യ​ത്തി​ന്റെ അ​വ​സാ​ന നി​മി​ഷം ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ലാ​സ​ർ സ​മ​ർ​ദി​ച്ചാ​ണ് ഇ​റ്റാ​ലി​യ​ൻ ടീ​മി​ന് അ​വി​സ്മ​ര​ണീ​യ ജ​യ​മൊ​രു​ക്കി​യ​ത്. ഒ​രു മ​ണി​ക്കൂ​റി​നി​ടെ ഗി​യാ​ൻ​ലു​ക സ​മാ​ക്ക (5), ഡേ​വി​ഡ് സ​പ​കോ​സ്റ്റ (45), മാ​രി​യോ സ​പാ​ലി​ച് (57) എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളി​ൽ മു​ൻ​തൂ​ക്കം നേ​ടി​യ അ​റ്റ്ലാ​ന്റ​ക്കെ​തി​രെ 75ാം മി​നി​റ്റി​ൽ ക​രീം അ​ഡ​യെ​മി​യു​ടെ ഗോ​ളോ​ടെ ബൊ​റൂ​സി​യ ഇ​രു​പാ​ദ സ്കോ​ർ 3-3ലെ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ നി​കോ ഷ്ലോ​ട്ട​ർ​ബെ​ക്ക്, റാ​മി ബെ​ൻ​സെ​ബി​യാ​നി എ​ന്നി​വ​ർ ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട​തോ​ടെ ത​ള​ർ​ന്ന ജ​ർ​മ​ൻ ക്ല​ബി​നെ​തി​രെ സ​മ​ർ​ദി​ച്ചി​ന്റെ 90+8ാം മി​നി​റ്റി​ലെ പെ​നാ​ൽ​റ്റി ഗോ​ളി​ൽ 4-3 മു​ൻ​തൂ​ക്ക​വു​മാ​യി അ​റ്റ്ലാ​ന്റ നോ​ക്കൗ​ട്ടി​ലേ​ക്ക് ക​ട​ന്നു.

യു​വ​ന്റ​സി​ന്റെ തി​രി​ച്ചു​വ​ര​വ് മോ​ഹം ത​ക​ർ​ത്ത് ഗ​ലാ​റ്റ​സ​റാ​യ്

ആ​ദ്യ​പാ​ദ​ത്തി​ൽ ഗ​ലാ​റ്റ​സ​റാ​യി​ക്ക് മു​ന്നി​ൽ 5-2ന് ​ത​ക​ർ​ന്നി​രു​ന്ന യു​വ​ന്റ​സി​ന് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ വ​ൻ വി​ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു. മാ​നു​വ​ൽ ലോ​ക​ട്ടെ​ല്ലി​യു​ടെ (37) പെ​നാ​ൽ​റ്റി ഗോ​ളി​ൽ മു​ന്നി​ൽ ക​ട​ന്ന യു​വെ​ക്ക് 48ാം മി​നി​റ്റി​ൽ ലോ​യ്ഡ് കെ​ല്ലി ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട​ത് തി​രി​ച്ച​ടി​യാ​യി. എ​ന്നാ​ൽ, ത​ള​രാ​തെ പൊ​രു​തി​യ യു​വ​ന്റ​സ് ഫെ​ഡ​റി​കോ ഗാ​റ്റി​യു​ടെ​യും (70) വെ​സ്റ്റ​ൻ ​മ​ക്കെ​ന്നി​യു​ടെ​യും (82) ഗോ​ളു​ക​ളി​ൽ 3-0 ലീ​ഡ് പി​ടി​ച്ച​തോ​ടെ മൊ​ത്തം സ്കോ​ർ 5-5 ആ​യി. ഇ​തോ​ടെ അ​ധി​ക സ​മ​യ​ത്തേ​ക്ക് നീ​ണ്ട ക​ളി​യി​ൽ തു​ർ​ക്കി ക്ല​ബ് ജ​യം പി​ടി​ച്ചെ​ടു​ത്തു. വി​ക്ട​ർ ഒ​സി​മെ​നും (105) ബാ​രി​സ് യി​ൽ​മാ​സും (119) ആ​ണ് ഇ​റ്റാ​ലി​യ​ൻ ടീ​മി​ന്റെ ക​ഥ ക​ഴി​ച്ച​ത്.

വീ​ണ്ടും വി​നി​യു​ടെ ചി​റ​കി​ൽ റ​യ​ൽ

ആ​ദ്യ പാ​ദ​ത്തി​ൽ മ​നോ​ഹ​ര ഗോ​ളു​മാ​യി ബെ​ൻ​ഫി​ക​ക്കെ​തി​രെ റ​യ​ലി​ന് 1-0ത്തി​ന്റെ ജ​യ​മൊ​രു​ക്കി​യ സൂ​പ്പ​ർ താ​രം വി​നീ​ഷ്യ​സ് ജൂ​നി​യ​ർ​ത​ന്നെ​യാ​ണ് ര​ണ്ടാം പാ​ദ​ത്തി​ൽ ടീ​മി​ന് 2-1ന്റെ ​ജ​യം സ​മ്മാ​നി​ക്കു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​ത്. റ​യ​ലി​ന്റെ ത​ട്ട​ക​മാ​യ സാ​ന്റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ ആ​ദ്യം വെ​ടി​പൊ​ട്ടി​ച്ച​ത് എ​തി​രാ​ളി​ക​ളാ​ണ്. 14ാം മി​നി​റ്റി​ൽ റ​ഫ സി​ൽ​വ​യു​ടെ ഗോ​ളി​ൽ മു​ന്നി​ലെ​ത്തി​യ ബെ​ൻ​ഫി​ക ഇ​രു​പാ​ദ സ്കോ​ർ തു​ല്യ​മാ​ക്കി​യെ​ങ്കി​ലും ര​ണ്ടു മി​നി​റ്റി​ന​കം ഓ​ർ​ലീ​ൻ ഷൗ​മെ​നി​യു​ടെ ഗോ​ളി​ൽ റ​യ​ൽ മു​ൻ​തൂ​ക്കം വീ​ണ്ടെ​ടു​ത്തു. 80ാം മി​നി​റ്റി​ലാ​യി​രു​ന്നു വി​നീ​ഷ്യ​സി​ന്റെ ഗോ​ൾ.

ഫ്ര​ഞ്ച് പോ​രി​ൽ പി.​എ​സ്.​ജി

ആ​ദ്യ പാ​ദ​ത്തി​ൽ മൊ​ണാ​കോ​ക്കെ​തി​രെ 3-2ന്റെ ​ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്ന പി.​എ​സ്.​ജി സ്വ​ന്തം മൈ​താ​ന​ത്ത് 2-2 സ​മ​നി​ല​യു​മാ​യി നോ​ക്കൗ​ട്ടി​ൽ ക​ട​ന്നു​കൂ​ടു​ക​യാ​യി​രു​ന്നു. മ​ഗ്നി​സ് അ​ക്ലി​യൂ​ഷി​ന്റെ ഗോ​ളി​ൽ 45ാം മി​നി​റ്റി​ൽ മു​ന്നി​ൽ ക​ട​ന്ന മൊ​ണാ​കോ മൊ​ത്തം സ്കോ​ർ 3-3ലെ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ, മ​മ​ദൗ കൗ​ലി​ബാ​ലി 58ാം മി​നി​റ്റി​ൽ ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട​തോ​ടെ ത​ള​ർ​ന്ന മൊ​ണാ​കോ​ക്കെ​തി​രെ 60, 66 മി​നി​റ്റു​ക​ളി​ൽ മാ​ർ​ക്വി​ന്യോ​സും ക്വി​ച ക്വാ​റ​റ്റ്സ്കേ​ലി​യ​യും പി.​എ​സ്.​ജി​ക്കാ​യി സ്കോ​ർ ചെ​യ്തു. ഇ​ഞ്ചു​റി സ​മ​യ​ത്ത് ജോ​ർ​ഡ​ൻ ടെ​സെ മൊ​​ണാ​​കോ​ക്കാ​യി ഗോ​ൾ നേ​ടി​യെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല. 

Tags:    
News Summary - UEFA Champions League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.