​നോ​ട്ടി​ങ്ഹാം താ​രം ഹ​ഡ്​​സ​ൺ ഒ​ഡോ​യി​യു​ടെ ഗോ​ൾ ആ​ഘോ​ഷം

യൂറോപ ലീഗ്: നോട്ടിങ്ഹാം, സ്റ്റുട്ട്ഗാർട്ട് നോക്കൗട്ടിൽ

ല​ണ്ട​ൻ: ആ​ദ്യ​പാ​ദ​ത്തി​ലെ വ​ൻ​മാ​ർ​ജി​ൻ ജ​യം തു​ണ​ച്ച് നോ​ട്ടി​ങ്ഹാം ഫോ​റ​സ്റ്റ് യൂ​റോ​പ ലീ​ഗ് നോ​ക്കൗ​ട്ടി​ൽ. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഫെ​ന​ർ​ബാ​ഹി​യോ​ട് 2-1ന് ​തോ​ൽ​വി വ​ഴ​ങ്ങി​യെ​ങ്കി​ലും ​ഇ​രു​പാ​ദ​ങ്ങ​ളി​ലാ​യി സ്കോ​ർ 4-2ലെ​ത്തി​ച്ചാ​ണ് ടീം ​പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പാ​ക്കി​യ​ത്. പ്രി​മി​യ​ർ ലീ​ഗി​ൽ പ​ക്ഷേ, ഏ​റെ പി​റ​കി​ൽ 17ാമ​താ​ണ് നോ​ട്ടി​ങ്ഹാം.

ജ​ർ​മ​ൻ ടീ​മാ​യ സ്റ്റു​ട്ട്ഗാ​ർ​ട്ടും മു​ന്നേ​റി​യി​ട്ടു​ണ്ട്. കെ​ൽ​റ്റി​കി​നെ​തി​രെ ഇ​രു​പാ​ദ​ങ്ങ​ളി​ലാ​യി ഇ​തേ മാ​ർ​ജി​നി​ലാ​യി​രു​ന്നു സ്റ്റു​ട്ട്ഗാ​ർ​ട്ടി​ന്റെ​യും ജ​യം. ഒ​ലി​വ​ർ ജി​റൂ​ദി​ന്റെ ഗോ​ളി​ൽ ക​ളി എ​ക്സ്ട്രാ ടൈ​മി​ലെ​ത്തി​ച്ച് ഫ്ര​ഞ്ച് ടീ​മാ​യ ലി​ലെ​യും നോ​ക്കൗ​ട്ടി​ലെ​ത്തി. ​റെ​ഡ് സ്​​റ്റാ​റി​നെ​യാ​ണ് എ​ക്സ് ട്രാം ​ടൈം ഗോ​ളി​ൽ ക​ട​ന്ന് ലി​ലെ അ​വ​സാ​ന 16ൽ ​ഇ​ട​മു​റ​പ്പി​ച്ച​ത്. ബൊ​ളോ​ണ, ഗെ​ങ്ക്, പാ​നാ​തി​നാ​യ്കോ​സ് ടീ​മു​ക​ളും മു​ന്നേ​റി. 

ഐ.എസ്.എൽ: ജംഷഡ്പൂരിന് ജയം

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ഹൈ​വോ​ൾ​ട്ടേ​ജ് മ​ത്സ​ര​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നെ വീ​ഴ്ത്തി ജം​ഷ​ഡ്പൂ​ർ എ​ഫ്.​സി. ആ​ദ്യ പ​കു​തി​യി​ൽ ഗോ​ൾ​വീ​ണ് പി​റ​കി​ലാ​യി​ട്ടും ത​ള​ർ​ച്ച കാ​ട്ടാ​തെ പി​ടി​ച്ചു​ക​യ​റി​യാ​ണ് ര​ണ്ടെ​ണ്ണം തി​രി​ച്ച​ടി​ച്ച് ടീം ​ജ​യം പി​ടി​ച്ച​ത്. മൂ​ന്നു ക​ളി​ക​ളി​ൽ ഒ​മ്പ​ത് പോ​യി​ന്റു​ള്ള ജം​ഷ​ഡ്പൂ​രാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. അ​ത്ര​യും ക​ളി​ച്ച് ആ​റു പോ​യി​ന്റു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ ര​ണ്ടാ​മ​തും നി​ൽ​ക്കു​ന്നു. ബം​ഗാ​ൾ ടീ​മി​നാ​യി എ​ഡ്മ​ണ്ട് ലാ​ൽ​റി​ൻ​ഡി​ക​യും ജം​ഷ​ഡ്പൂ​രി​നാ​യി സ്റ്റീ​ഫ​ൻ എ​സെ, ജ​പ്പാ​ൻ താ​രം റീ ​ടാ​റ്റി​കാ​വ എ​ന്നി​വ​രും വ​ല കു​ലു​ക്കി.

Tags:    
News Summary - Europa League: Nottingham, Stuttgart in knockout stages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.