ബാങ്കോക്ക്: എ.എഫ്.സി വനിത ക്ലബ് ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയം കുറിച്ച് ഗോകുലം കേരള എഫ്.സി. തായ്ലൻഡ് ടീമായ ബാങ്കോക്ക് എഫ്.സിയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് തകർത്തത്. ഓരോ തവണയും പിന്നിൽ നിന്നശേഷമാണ് തുടരെയുള്ള ആക്രമണങ്ങളിലൂടെ ഗോകുലം ലീഡ് നേടിയെടുത്തത്.
ആദ്യപകുതിയിൽ 1-2ന് പിറകിലായിരുന്ന ഗോകുലത്തിനായി വിദേശതാരം വെറോണിക്ക ആപ്പിയാഹ് നേടിയ ഹാട്രിക് മിന്നും വിജയം നൽകുകയായിരുന്നു. ഇറാനിയൻ താരം ഹാജർ ദബാഗിയാണ് ഗോകുലത്തിനുവേണ്ടി ആദ്യ ഗോൾ നേടിയത്.
നാലു ടീമുകളുടെ ടേബ്ളിൽ ഗോകുലം രണ്ടാം സ്ഥാനക്കാരായി. ഒന്നാം സ്ഥാനം നേടിയ ജപ്പാൻ സംഘം ഉറാവ റെഡ് ആണ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയ ഏക ടീം. ലീഗിൽ ഗോകുലം ഉറവ റെഡിനോട് മാത്രമാണ് തോറ്റത്. ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഒരേയൊരു ഇന്ത്യൻ ടീമാണ് ഗോകുലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.