ഗോകുലത്തിന് തോൽവി; ചർച്ചിലിനോട് തോറ്റത് 2-1ന്

പനജി: ഗോവയിൽ നടന്ന ഐ ലീഗ് മത്സരത്തിൽ ഗോകുലം കേരളക്ക് തോൽവി. ചർച്ചിൽ ബ്രദേഴ്‌സിനോടാണ് ടീം ഒന്നിനെതിരെ രണ്ടു ഗോളിന് തോറ്റത്. 21ാം മിനുട്ടിൽ ലാൽറെമുവാത്ത റാൽട്ടെയുടെ ഗോളിൽ ഗോവക്കാർ മുന്നിലെത്തി.

ഗോൾ വഴങ്ങിയതോടെ സമനിലക്കായി ഗോകുലം പൊരുതി നോക്കിയെങ്കിലും ലക്ഷ്യം കാണുന്നതിലെ വീഴ്ച വില്ലനായി. ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങിയ ഗോകുലം രണ്ടാം പകുതിയിൽ മികച്ച നീക്കങ്ങൾ നടത്തി. ഗോൾ മാത്രം വന്നില്ല. സമനിലക്കായി പൊരുതുന്നതിനിടെ 62-ാം മിനുട്ടിൽ ചർച്ചിൽ ബ്രദേഴ്‌സിന്റെ രണ്ടാം ഗോളും വന്നു. 94ാം മിനുട്ടിലാണ് ഗോകുലം ആശ്വാസ ഗോൾ നേടിയത്.

13 മത്സരത്തിൽനിന്ന് 26 പോയിന്റുള്ള ചർച്ചിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഇത്രയും മത്സരത്തിൽനിന്ന് 19 പോയിന്റുള്ള ഗോകുലം പട്ടികയിൽ ആറാം സ്ഥാനത്തുമുണ്ട്. 12ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ റിയൽ കശ്മീരിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Tags:    
News Summary - Gokulam Kerala lost to Churchill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.