ഗോകുലവിജയം; ഐ ലീഗിൽ കെൻക്രെ എഫ്.സിയെ പരാജയപ്പെടുത്തി (1-0) ഗോകുലം എഫ്.സി

കോഴിക്കോട്: ഐ ലീഗ് ഫുട്ബാളിൽ വിജയം ആവർത്തിച്ച് ഗോകുലം കേരള എഫ്.സി. എതിരില്ലാത്ത ഒരു ഗോളിനാണ് കെൻക്രെ എഫ്.സിയെ പരാജയപ്പെടുത്തിയത്. 21ാം മിനിറ്റിൽ വിങ്ങിലൂടെ കുതിച്ചെത്തിയ പ്രതിരോധതാരം വികാസ് സിങ് നൽകിയ മികച്ച ക്രോസ് ബുള്ളറ്റ് ഹെഡ്ഡറിലൂടെ സ്പാനിഷ് സ്ട്രൈക്കർ സെർജിയോ മെൻഡിയാണ് ഗോളാക്കിയത്.

സ്വന്തം തട്ടകത്തിൽ റിയൽ കശ്മീരിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയതിന്റെ ആവേശവുമായിട്ടായിരുന്നു ഞായറാഴ്ച വൈകീട്ട് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ ഗോകുലം എഫ്.സി പോരിനിറങ്ങിയത്. തുടക്കം മുതൽ ആക്രമണമാണ് ഗോകുലം പുറത്തെടുത്തത്. 56ാം മിനിറ്റിൽ ഗോകുലത്തിന്റെ രാഹുൽ രാജു ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

13 കളിയിൽ 24 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഗോകുലം. കെൻക്രെ13 പോയന്റുമായി 11ാം സ്ഥാനത്താണ്. 13 കളികളിൽ നിന്ന് 29 പോയന്റുള്ള റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിയാണ് ഒന്നാമത്. 14 കളികളിൽ നിന്ന് 28 പോയന്റുമായി ശ്രീനിധി ഡെക്കാനാണ് രണ്ടാം സ്ഥാനത്ത്. ഗോകുലത്തിന്റെ അടുത്ത മത്സരം ഫെബ്രുവരി അഞ്ചിന് നെറോക എഫ്.സിക്കെതിരെയാണ്.

Tags:    
News Summary - Gokulam FC beat Kenkre FC (1-0) in I League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.