ഗിവ്സൺ സിങ് ബ്ലാസ്​റ്റേഴ്സിൽ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്​റ്റേഴ്സ് എഫ്.സിയുടെ മധ്യനിരക്ക് കരുത്തുപകരാൻ ഗിവ്സൺ സിങ് മൊയിരംഗ്ദെം എത്തും. ഇന്ത്യൻ ആരോസിൽനിന്നാണ് 18കാരൻ വരുന്നത്.

കഴിഞ്ഞ ഐ ലീഗ് സീസണിൽ ഇന്ത്യൻ ആരോസിനുവേണ്ടി പ്രഫഷനൽ രംഗത്ത് അരങ്ങേറ്റം കുറിച്ച ഗിവ്സൺ 16 കളികളിൽ രണ്ടു ഗോളുകൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

മണിപ്പൂരിലെ മൊയ്രംഗാണ് സ്വദേശം. പഞ്ചാബ് എഫ്.സിക്കുവേണ്ടിയും കളിച്ചിട്ടുള്ള ഗിവ്സൺ അണ്ടർ 16, 17, 19 ദേശീയ ടീമുകൾക്കായും പന്ത് തട്ടിയിട്ടുണ്ട്.

2016ഇൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗിവ്സൺ ഇന്ത്യൻ ആരോസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് വരെ മൂന്നു വർഷം അവിടെ ചെലവഴിച്ചു. അണ്ടർ 16 ഇന്ത്യൻ ദേശീയ ടീമിൻെറ അവിഭാജ്യഘടകമായിരുന്ന ഗിവ്സൺ അംഗമായിരുന്ന ടീം 2018 ൽ മലേഷ്യയിൽ നടന്ന അണ്ടർ 16 എ.എഫ്.സി ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയിരുന്നു. കൂടാതെ ദേശീയ അണ്ടർ 17 ടീമിലും ഗിവ്സൺ ഇടംപിടിച്ചിട്ടുണ്ട്. 2019 ജൂൺ നാലിന് റഷ്യയിൽ നടന്ന ഇൻറർനാഷണൽ അണ്ടർ-19 ചാംപ്യൻഷിപ്പിലും കളിച്ചു.

"ഇന്ത്യൻ ആരോസിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഗിവ്സൺ. എല്ലായ്പ്പോഴും തൻെറ പ്രായത്തിനപ്പുറം പക്വത അദ്ദേഹം കാണിച്ചിട്ടുണ്ട് . ടീമിൽ ഒരു നല്ല അംഗമായിരിക്കും ഗിവ്സൺ. എനിക്ക് ഉറപ്പുണ്ട്, ഗിവ്സൺ കഠിനാധ്വാനം തുടരുകയാണെങ്കിൽ കൂടുതൽ ഉയരങ്ങളിലേക്ക് പോകും. അദ്ദേഹത്തെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, ഒപ്പം അദ്ദേഹത്തിൻെറ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നു". കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റൻറ്​ കോച്ച് ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.