റോം: സീരി എയിൽ അതിവേഗം 100 ഗോൾ തികച്ച് സൂപ്പർ താരപദവിയുടെ ഗ്ലാമറിൽ അലിഞ്ഞുനിൽക്കെ 2007 ജനുവരി 28നാണ് സാംപ്ദോറിയ നായകനെ കുരുക്കി റിപ്പോർട്ട് പുറത്തുവന്നത്. 10ാം നമ്പറുകാരൻ കൊക്കെയ്ൻ ഉപയോഗിച്ചത് തെളിഞ്ഞിരിക്കുന്നു. ഇൻറർ മിലാനെതിരായ മത്സരം കഴിഞ്ഞയുടനായിരുന്നു ഫ്രാൻസിസ്കോ ഫ്ലാച്ചിക്കുമേൽ കുരുക്കുവീഴുന്നത്. ലഭിച്ചത് രണ്ടു വർഷത്തെ വിലക്ക്. ഇടവേള പൂർത്തിയാക്കി വീണ്ടും കളി തുടങ്ങിയെങ്കിലും ശീലം മറക്കാനാവാതെ വന്നതോടെ പിന്നെയും കൊക്കെയ്ൻ ഉപയോഗത്തിന് പിടിയിൽ. 12 വർഷത്തേക്കായിരുന്നു ഇത്തവണ വിലക്ക്. കാത്തുകാത്ത് അതും അവസാനിക്കുകയാണ്. ഇനി മാസങ്ങൾ മാത്രം. അന്ന് ചെയ്ത തെറ്റുകൾക്ക് കളിജയിച്ച് മാപ്പുചോദിക്കാൻ അടുത്ത ജനുവരിയെത്തണം.
പഴയശീലങ്ങൾ വലിച്ചെറിഞ്ഞ് കാൽപന്തിനെ പ്രണയിച്ചുനടക്കുന്നവനാണെങ്കിലും പ്രായം 46ലെത്തിയതിനാൽ വമ്പന്മാരൊന്നും ഫ്ലാച്ചിയെ കണ്ടമട്ടില്ല. അതിനാൽ അഞ്ചാം ഡിവിഷനിലുള്ള സിഗ്നക്കൊപ്പം കളിതുടങ്ങി ഞെട്ടിക്കണമെന്ന ദൃഢനിശ്ചയത്തിലാണ്. നരവീണ് മുഖം കളിക്കാരനെക്കാൾ കോച്ചിെൻറതായി മാറിയിട്ടുണ്ടെങ്കിലും കാലുകളും മനസ്സും മാറിയിട്ടില്ലെന്ന് ഫ്ലാച്ചി ഉറപ്പുപറയുന്നു. ടി.വിയിൽ കളി കാണുേമ്പാൾ കണ്ണീരുവീണിരുന്ന പഴയകാലം മാറ്റി വ്യവസായരംഗത്തും സജീവ സാന്നിധ്യമാണിപ്പോൾ. േഫ്ലാറൻസ് നഗരത്തിൽ അദ്ദേഹത്തിെൻറ പേരിൽ പ്രവർത്തിക്കുന്നത് രണ്ടു റസ്റ്റാറൻറുകൾ. ഇനിയുള്ള നാളുകളിൽ കളിയും കാര്യവും ഒന്നിച്ചുകൊണ്ടുപോകാനാകുമോ എന്നാണ് നോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.