മുൻ സന്തോഷ് ട്രോഫി താരവും പരിശീലകനുമായ ടി.എ. ജാഫർ അന്തരിച്ചു

മട്ടാഞ്ചേരി: ഫുട്ബാൾ പരിശീലകനും കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം നേടിത്തന്ന ടീമിലെ വൈസ് ക്യാപ്റ്റനുമായ ടി.എ. ജാഫർ (79) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ യങ്‌സ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബില്‍ കളിച്ചായിരുന്നു ജാഫറിന്റെ ഫുട്‌ബാള്‍ ജീവിതം ആരംഭിക്കുന്നത്. 1963ലാണ് ആദ്യമായി ടീമിലിടം പിടിച്ചത്. അവിടെനിന്ന് അന്നത്തെ കേരളത്തിലെ പ്രമുഖ ടീമുകളായിരുന്ന എഫ്.എ.സി.ടിക്കും പ്രീമിയർ ടയേഴ്സിനും വേണ്ടി ബൂട്ടണിഞ്ഞു. 1969ലാണ് കേരള ടീമിനായി ആദ്യമായി കളത്തിലിറങ്ങിയത്. 1975 വരെ കേരളത്തിനായി കളിച്ചു. 1973ലാണ് ആദ്യമായി കേരളം സന്തോഷ് ട്രോഫി നേടുന്നത്. 1984 വരെ പ്രീമിയറിന് വേണ്ടി കളിച്ചു.

പിന്നീട് 44ാം വയസ്സില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ചേര്‍ന്നതോടെ ജാഫർ പൂര്‍ണമായും പരിശീലനത്തിലേക്ക് തിരിഞ്ഞു. 1988ൽ കേരള സ്പോർട്സ് കൗൺസിൽ പരിശീലകനായി. 1992, 93 വർഷങ്ങളിൽ സന്തോഷ് ട്രോഫി നേടിയ ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്നു. ഭാര്യ: സഫിയ. മക്കൾ: ബൈജു (അബൂദബി), സൻജു (അജ്മാൻ), റൻജു (അബൂദബി). മരുമക്കൾ: നിതാസ്, രഹന, സുൽഫീന.

Tags:    
News Summary - Former Santosh Trophy player T.A. Jafar passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.