ഫിഫയുടെ വിലക്ക്: ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ഫിഫയുടെ വിലക്ക് വന്നതിന് പിറകെ അഖിലേന്ത്യ ഫുട്‌ബാള്‍ ഫെഡറേഷനുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഫിഫ കത്തയച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.

ആഗസ്റ്റ് 17നാണ് വിഷയം ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇത് ആദ്യത്തെതായി പരിഗണിക്കാന്‍ ശ്രമിക്കുമെന്നും ബെഞ്ച് സോളിസിറ്റര്‍ ജനറലിനെ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - FIFA's ban: Supreme Court to hear today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.