റബാത്ത് (മൊറോക്കോ): ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബാളിൽ കരുത്തരായ ഈജിപ്തും നൈജീരിയയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഈജിപ്ത് ഒന്നിനെതിരെ മൂന്ന് ഗോളിന് ബെനിനെയും നൈജീരിയ മറുപടിയില്ലാത്ത നാലെണ്ണത്തിന് മൊസാംബിക്കിനെയും തോൽപിച്ചു. നിശ്ചിത സമയത്ത് 1-1ൽ കലാശിച്ച കളിയുടെ എക്സ്ട്രാ ടൈമിൽ രണ്ട് ഗോൾ നേടിയാണ് മുഹമ്മദ് സലാഹും സംഘവും ജയം പിടിച്ചത്.
ഗോൾ രഹിതമായ മണിക്കൂറിനു ശേഷം 69ാം മിനിറ്റിൽ മർവാൻ ആത്തിയയിലൂടെ ഈജിപ്ത് അക്കൗണ്ട് തുറന്നു. എന്നാൽ, 83ാം മിനിറ്റിൽ തിരിച്ചടി. ജോഡൽ ഡൊസൂവായിരുന്നു ബെനിന്റെ സ്കോറർ. അധിക സമയത്തെ കളി തുടങ്ങി ഏഴാം മിനിറ്റിൽ യാസിർ ഇബ്രാഹിം ഈജിപ്തിനെ മുന്നിലെത്തിച്ചു. ജയമുറപ്പിച്ചിരിക്കെ, സലാഹിന്റെ ഗോളുമെത്തി. എക്സ്ട്രാ ടൈമിന്റെ ഇൻജുറി ടൈമിലാണ് സൂപ്പർ താരം സ്കോർ ചെയ്തത്. അതേസമയം, നൈജീരിയക്കായി സ്റ്റാർ സ്ട്രൈക്കർ വിക്ടർ ഒസിമൻ (25, 47) ഇരട്ട ഗോൾ നേടി. അഡമോല ലുക്മാനും (20) അഡോർ ആഡംസുമായിരുന്നു (75) മറ്റു സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.