മ്യൂണിക്: കൊളംബിയൻ താരം ലൂയിസ് ഡയസ് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കുമായി കരാറൊപ്പിട്ടു. ലിവർപൂളിനൊപ്പമുള്ള മൂന്നര വർഷത്തെ യാത്ര അവസാനിപ്പിച്ചാണ് താരം ബുണ്ടസ് ലീഗ ചാമ്പ്യന്മാർക്കൊപ്പം ചേർന്നത്.
നാലു വർഷത്തേക്കാണ് കരാർ. ഏകദേശം 766.38 കോടി രൂപയുടേതാണ് കരാർ. ജൂലൈ തുടക്കത്തിൽ 58.6 മില്യൺ യൂറോയുടെ ഓഫർ ബയേൺ മുന്നോട്ടുവെച്ചെങ്കിലും ലിവർപൂൾ തള്ളിക്കളഞ്ഞിരുന്നു.
സഹതാരം ഡീഗോ ജോട്ടയുടെ മരണം സംഭവിച്ചില്ലായിരുന്നെങ്കിൽ തന്റെ യാത്രപറച്ചിൽ ഏറ്റവും അനുയോജ്യമായ സമയത്താകുമായിരുന്നെന്ന് ഡയസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.