മിറാൻഡ അണ്ടർ 23 ഇന്ത്യൻ ടീം കോച്ച്

ന്യൂഡൽഹി: എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മത്സരങ്ങൾക്കുള്ള 28 അംഗ ഇന്ത്യൻ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. ക്ലിഫോർഡ് മിറാൻഡ പരിശീലിപ്പിക്കുന്ന സംഘത്തിൽ നാല് മലയാളി താരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഗോൾ കീപ്പർ സചിൻ സുരേഷ്, ഡിഫൻഡർ അബ്ദുൽ റബീഹ്, മിഡ്ഫീൽഡർ വിബിൻ മോഹനൻ, സ്ട്രൈക്കർ കെ. സൗരവ് എന്നിവരാണ് കേരളത്തിൽ നിന്നുള്ളവർ.

മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി റബീഹ് ഹൈദരാബാദ് എഫ്.സിയുടെയും തൃശൂർ സ്വദേശികളായ സചിനും വിബിനും കേരള ബ്ലാസ്റ്റേഴ്സിന്റെയും കണ്ണൂർക്കാരൻ സൗരവ് ഗോകുലം കേരള എഫ്.സിയുടെയും താരങ്ങളാണ്. അടുത്ത വർഷം ഖത്തറിലാണ് അണ്ടർ 23 ഏഷ്യൻ കപ്പ് മത്സരങ്ങൾ. യോഗ്യത റൗണ്ട് സെപ്റ്റംബർ ആറു മുതൽ 12 വരെ ചൈനയിലെ ഡാലിയാനിൽ നടക്കും. പാരിസ് ഒളിമ്പിക്സ് യോഗ്യത മത്സരമായും ഇത് പരിഗണിക്കും.

ചൈന, യു.എ.ഇ, മാലദ്വീപ് ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ് ജിയിലാണ് ഇന്ത്യ. ആഗസ്റ്റ് 12ന് ഒഡിഷയിലെ ഭുവനേശ്വറിൽ ആരംഭിക്കുന്ന ക്യാമ്പിനൊടുവിലാണ് അന്തിമ ടീം പ്രഖ്യാപിക്കുക.

Tags:    
News Summary - Clifford Miranda appointed India U-23 Head Coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.