അ​ർ​ജ​ന്റീ​ന-​സ്​​പെ​യി​ൻ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച റ​ഫ​റി വി​ര​മി​ച്ചു

ല​ണ്ട​ൻ : ലോകകപ്പ് ഫൈനലിന് ശേഷം അന്താരാഷ്ട്ര റഫറിയിംഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്ലോവേനിയൻ റഫറി സ്ലാ​വ്കോ വി​ൻ​സി​ച്. ന്യൂജേഴ്സിയിൽ നടന്ന സ്പെയിൻ - അർജന്റീന ലോകകപ്പ് ഫൈനൽ നിയന്ത്രിച്ചതിന് പിന്നാലെയാണ് 46 കാരനായ വി​ൻ​സി​ച് കരിയറിന് ഔദ്യോഗികമായി തിരശ്ശീലയിട്ടത്. സ്ലോവേനിയൻ ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കായിക ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തോടെ തന്റെ കരിയർ പൂർത്തിയാക്കിയാണ് വി​ൻ​സി​ച് പടിയിറങ്ങുന്നത്.

ലോ​ക​ക​പ്പി​ലെ മി​ക​ച്ച റ​ഫ​റി​യെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് റ​ഫ​റി​യി​ൽ​നി​ന്നു​ള്ള പ​ടി​യി​റ​ക്കം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഫു​ട്ബാ​ൾ ഹി​സ്റ്റ​റി ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് (ഐ.​എ​ഫ്.​എ​ഫ്.​എ​ച്ച്.​എ​സ്) ആ​ണ് സ്ലാ​വ്കോ വി​ൻ​സി​ചി​നെ ലോ​ക​ക​പ്പി​ലെ മി​ക​ച്ച റ​ഫ​റി​​യാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. 2022 ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ അ​ർ​ജ​ന്റീ​ന-​സൗ​ദി മ​ത്സ​രം ഉ​ൾ​പ്പെ​ടെ ര​ണ്ട് ക​ളി​ക​ളി​ൽ ഇ​ദ്ദേ​ഹം റ​ഫ​റി​യാ​യി. ഇ​ത്ത​വ​ണ ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ നാ​ല് മ​ത്സ​ര​ങ്ങ​ളും നി​യ​ന്ത്രി​ച്ചു. 2024ലെ ​റ​യ​ൽ മ​ഡ്രി​ഡ്- ബൊ​റൂ​സി​യ ഡോ​ർ​ട്മു​ണ്ട് ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ൽ, യു​വേ​ഫ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്, ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ, യൂ​റോ​പ ലീ​ഗ്, ക്ല​ബ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ലും റ​ഫ​റി​യാ​യി.

Tags:    
News Summary - Slovenian Referee Slavko Vincic Retires from International Officiating After 2026 World Cup Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.